LiveTV

Live

Movies

ഇനി സൈക്കിള്‍ സ്റ്റണ്ട്; നോണ്‍സെന്‍സിന്റെ രണ്ടാം ട്രെയിലര്‍ എത്തി

ഇന്ത്യന്‍ സിനിമയിലാദ്യമായി ബി.എം.എക്സ് സൈക്കിള്‍ സ്റ്റണ്ട് നിറസാന്നിധ്യമാകുന്ന ചിത്രം കൂടിയാണ് നോണ്‍സെന്‍സ്.

ഇനി സൈക്കിള്‍ സ്റ്റണ്ട്; നോണ്‍സെന്‍സിന്റെ രണ്ടാം ട്രെയിലര്‍ എത്തി

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ എം.സി ജിതിന്‍ സംവിധാനം ചെയ്യുന്ന നോണ്‍സെന്‍സ് സിനിമയുടെ രണ്ടാമത്തെ ട്രെയിലറെത്തി. കിടിലന്‍ സൈക്കിള്‍ സ്റ്റണ്ട് രംഗങ്ങളാല്‍ സമ്പന്നമാണ് ട്രെയിലര്‍. ഇന്ത്യന്‍ സിനിമയിലാദ്യമായി ബി.എം.എക്സ് സൈക്കിള്‍ സ്റ്റണ്ട് നിറസാന്നിധ്യമാകുന്ന ചിത്രം കൂടിയാണ് നോണ്‍സെന്‍സ്.

ഐ.ആം എ മല്ലു, ദിസ് ഈസ് ബംഗളൂരു, ബ്രേക്ക് ഫ്രീ തുടങ്ങിയ ഹിറ്റ് ആല്‍ബങ്ങളിലുടെ പരിചിതനായ റിനോഷ് ജോര്‍ജാണ് നോണ്‍സെന്‍സിലെ നായകന്‍. വിനയ് ഫോര്‍ട്ട്, ശ്രുതി രാമചന്ദ്രന്‍, ഫേബിയ മാത്യു, ഷാജോണ്‍, ശാന്തകുമാരി, അനില്‍ നെടുമങ്ങാട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍. മുഹമ്മദ് ഷെഫിഖ് കടവത്തൂരും എം.സി ജിതിന്‍, ലിബിന്‍ ടി.ബി തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒരിടവേളക്ക് ശേഷം നിര്‍മാണ രംഗത്തെത്തുന്ന ജോണി സാഗരികയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഒക്ടോബർ 12ന് തീയറ്ററുകളിൽ എത്തും.