LiveTV

Live

Movies

സണ്ടക്കോഴിയുടെ കഥ കേട്ടത് ഏറെ ആശങ്കയോടെയെന്ന് കീര്‍ത്തി സുരേഷ്

വിശാലും മീരാജാസ്മിനും അഭിനയിച്ച് 2005ല്‍ പുറത്തിറങ്ങിയ സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തിലാണ് കീര്‍ത്തി സുരേഷ് നായികയാകുന്നത്. 

സണ്ടക്കോഴിയുടെ കഥ കേട്ടത് ഏറെ ആശങ്കയോടെയെന്ന് കീര്‍ത്തി സുരേഷ്

സണ്ടക്കോഴി രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ ചെന്നത് ഏറെ ആകുലതകളോടെയാണെന്ന് കീര്‍ത്തി സുരേഷ്. ഒന്നാം ഭാഗത്തില്‍ മീരാ ജാസ്മിന്‍ ചെയ്ത കഥാപാത്രം താന്‍ ചെയ്യുമ്പോള്‍ എങ്ങനെയായിരിക്കുമെന്നതായിരുന്നു അതിന് പിന്നിലെന്നും കീര്‍ത്തി സുരേഷ് പറഞ്ഞു. സണ്ടക്കോഴിയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.

വിശാലും മീരാജാസ്മിനും അഭിനയിച്ച് 2005ല്‍ പുറത്തിറങ്ങിയ സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തിലാണ് കീര്‍ത്തി സുരേഷ് നായികയാകുന്നത്. സണ്ടക്കോഴിയില്‍ മീരാ ജാസ്മിനെ എല്ലാവര്‍ക്കും വളരെയധികം ഇഷ്ടമാണ്. അതുകൊണ്ട് സണ്ടക്കോഴി രണ്ടിന്‍റെ കഥ വളരെ ആശങ്കയോടെയാണ് കേട്ടതെന്ന് കീര്‍ത്തി സുരേഷ്. രണ്ടാം ഭാഗത്തിലെ കഥാപാത്രവും ഒന്നാം ഭാഗത്തിലെ മീരാ ജാസ്മിന്‍ ചെയ്ത കഥാപാത്രം പോലെയാണെന്ന് തോന്നി. അതായിരുന്നു ടെന്‍ഷനെന്നും കീര്‍ത്തി സുരേഷ് പറഞ്ഞു.

വിശാലും ലിങ്കുസ്വാമിയും ഒരുപാട് സഹായിച്ചു. മഹാനടിക്ക് ശേഷം വളരെ ആത്മവിശ്വാസത്തോടെ ചെയ്ത ചിത്രമാണിതെന്നും കീര്‍ത്തി സുരേഷ് പറഞ്ഞു. ശക്തമായ നെഗറ്റീവ് കഥാപാത്രമായി വരലക്ഷ്മി ശരത്കുമാറും ചിത്രത്തിലുണ്ട്. വിശാല്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ഒക്ടോബര്‍ 18ന് ചിത്രം തിയേറ്ററുകളിലെത്തും.