LiveTV

Live

Movies

ചിരിപ്പിച്ച് ചിന്തിപ്പിക്കാന്‍ സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ ടീമിന്‍റെ ഞാന്‍ പ്രകാശന്‍: ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഫഹദ് സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലൊരുങ്ങിയ ഒരു ഇന്ത്യന്‍ പ്രണയ കഥക്ക് പ്രേക്ഷര്‍ക്കിടയില്‍ നല്ല വരവേല്‍പാണ് ലഭിച്ചത്

ചിരിപ്പിച്ച് ചിന്തിപ്പിക്കാന്‍ സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ ടീമിന്‍റെ ഞാന്‍ പ്രകാശന്‍: ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ഫഹദ് ഫാസിലിന്റെ ഞാന്‍ പ്രകാശന്‍ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ് പോസ്റ്റര്‍. പ്രകാശന്‍ എന്ന തന്‍റെ പേര് പി.ആര്‍ ആകാശ് എന്ന് രേഖകളിലൂടെ മാറ്റുന്ന ഒരു യുവാവായാണ് ഫഹദ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാടിന് വേണ്ടി ശ്രീനിവാസന്‍ തിരക്കഥയൊരുക്കുന്നത്.

ചിരിപ്പിച്ച് ചിന്തിപ്പിക്കാന്‍ സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ ടീമിന്‍റെ ഞാന്‍ പ്രകാശന്‍: ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സാധാരണ സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ നിഷ്കളങ്കതയും പ്രകൃതി ഭംഗിയുമെല്ലാം ഞാന്‍ പ്രകാശനിലും പ്രതീക്ഷിക്കാം. പാലക്കാടിലെ പല്ലാവൂര്‍, പല്ലശ്ശന, ആലത്തൂര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. നിഖില വിമലാണ് ഫഹദിന്റെ നായികയായി ചിത്രത്തിലെത്തുന്നത്. ഡിസംബറിലാണ് ചിത്രത്തിന്‍റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

ഫഹദ് -സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലൊരുങ്ങിയ ഒരു ഇന്ത്യന്‍ പ്രണയ കഥക്ക് പ്രേക്ഷര്‍ക്കിടയില്‍ നല്ല വരവേല്‍പാണ് ലഭിച്ചത്.