LiveTV

Live

Movies

മരക്കാര്‍- അറബിക്കടലിന്‍റെ സിംഹത്തില്‍ മോഹന്‍ലാലിനൊപ്പം പ്രണവും: നായികയായി കല്യാണി പ്രിയദര്‍ശന്‍

മോഹന്‍ലാലിന്‍റെ ചെറുപ്പകാലമായിരിക്കും പ്രണവ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രണവിന്‍റെ നായികയായാണ് കല്യാണി സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്

മരക്കാര്‍- അറബിക്കടലിന്‍റെ സിംഹത്തില്‍ മോഹന്‍ലാലിനൊപ്പം പ്രണവും: നായികയായി കല്യാണി പ്രിയദര്‍ശന്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാവുന്ന മരക്കാര്‍- അറബിക്കടലിന്‍റെ സിംഹം പ്രഖ്യാപനം നടത്തിയപ്പോള്‍ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാലും പ്രിയദര്‍ശന്‍റെ മകള്‍ കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ അണിനിരക്കുന്നു എന്നതാണ് ചിത്രത്തെക്കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍. മോഹന്‍ലാലിന്‍റെ ചെറുപ്പകാലമായിരിക്കും പ്രണവ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രണവിന്‍റെ നായികയായാണ് കല്യാണി സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.

നൂറ് കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്‍റണി പെരുമ്പാവൂരാണ്. മോഹന്‍ലാലിന്‍റെ നായികയായി മഞ്ജു വാര്യരാണ് അഭിനയിക്കുന്നത്. ചിത്രത്തില്‍ ഇവരെക്കൂടാതെ തമിഴ് നടന്‍ അര്‍ജുന്‍, കീര്‍ത്തി സുരേഷ് തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രീകരണം പുരോഗമിക്കുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലും മഞ്ജു വാര്യര്‍ തന്നെയാണ് നായിക