LiveTV

Live

Movies

ബോക്‌സ് ഓഫീസ് കീഴടക്കാന്‍ ആമിര്‍ ഖാന്‍ എത്തുന്നു; ‘ഫിരംഗി’യായി   

തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിലെ ആമിര്‍ഖാന്റെ ലുക്ക് പുറത്ത്  

ബോക്‌സ് ഓഫീസ് കീഴടക്കാന്‍ ആമിര്‍ ഖാന്‍ എത്തുന്നു; ‘ഫിരംഗി’യായി   

ഇതിനകം തന്നെ ചര്‍ച്ചയായതാണ് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍. പണം വാരിയ ദംഗല്‍, സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആമിര്‍ഖാന്‍ നായകനാകുന്ന ചിത്രമാണിത്. കൂട്ടിന് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും എത്തുന്നു. എന്തുകൊണ്ടും സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ നോക്കിക്കാണുന്ന ചിത്രം കൂടിയാണ് വിജയ് കൃഷ്ണ ആചാരി സംവിധാനം ചെയ്യുന്ന തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍. ചിത്രത്തിലെ ആമിര്‍ഖാന്റെ ലുക്കാണ് മോഷന്‍ പോസ്റ്റര്‍ രൂപത്തില്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. അമിതാഭ് ബച്ചന്‍, കത്രീന കൈഫ്, ഫാത്തിമ സന ഷൈഖ്, എന്നിവരുടെ ലുക്കുകള്‍ നേരത്തെ ഇതേ രൂപത്തില്‍ പുറത്തുവിട്ടിരുന്നു.

ഫിരംഗി എന്നാണ് ആമിര്‍ഖാന്റെ കഥാപാത്രം. പച്ചകളര്‍ ജാക്കറ്റും നേര്‍ത്ത ചുവപ്പ് നിറത്തിലുള്ള സണ്‍ ഗ്ലാസും ധരിച്ച് കുതിരപ്പുറത്തിരിക്കുന്ന ആമിര്‍ ഖാനാണ് പോസ്റ്ററിലുള്ളത്. താരത്തിന്റെ പശ്ചാത്തലമായി വലിയൊരു കപ്പലും കാണാം. ഫിരംഗിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടതിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചു. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 1839ല്‍ പുറത്തിറങ്ങിയ കണ്‍ഫഷന്‍ ഓഫ് എ തഗ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. ധൂം 3ക്ക് ശേഷം വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍. ചിത്രം ഇൌ വര്‍ഷം പ്രദര്‍ശനത്തിനെത്തും.

Also read: ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാനി’ലെ അമിതാഭ് ബച്ചന്‍റെ കമാൻഡർ ലുക്ക് കാണാം