LiveTV

Live

Movies

തീവണ്ടി ടീമില്‍ നിന്നും മറ്റൊരു ടൊവീനോ ചിത്രം; കല്‍കി 

ടൊവിനോ തോമസ് ആണ് നായകന്‍. കല്‍കി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തുവിട്ടു 

തീവണ്ടി ടീമില്‍ നിന്നും മറ്റൊരു ടൊവീനോ ചിത്രം; കല്‍കി 

തിയേറ്ററില്‍ കുതിച്ചുപായുന്ന ‘തീവണ്ടി’യുടെ അണിയറക്കാരില്‍ നിന്ന് മറ്റൊരു ചിത്രം കൂടി വരുന്നു. ടൊവിനോ തോമസ് ആണ് നായകന്‍. കല്‍കി എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. പൊലീസ് വേഷത്തിലാവും ടൊവീനോ എത്തുക എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.

തീവണ്ടിയുടെ ചീഫ് അസോസിയേറ്റ് ഡയരക്ടറായ പ്രവീണ്‍ പ്രഭാരം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗൗതം ശങ്കറാണ് ക്യാമറ ചലിപ്പിക്കുന്നത്. സുജിന്‍ സുജാതനും പ്രവീണ്‍ പ്രഭാരവും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി കഥയൊരുക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തെക്കുറിച്ച് മറ്റു വിശദാംശങ്ങള്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.