LiveTV

Live

Movies

പ്രണയത്തില്‍ പൂത്ത ‘മന്ദാരം’: ആസിഫ് അലി ചിത്രത്തിന്‍റെ ട്രൈലര്‍ പുറത്ത്

പ്രണയം ഒരു വ്യക്തിയെ എങ്ങിനെ മാറ്റിമറിക്കുന്നു, അയാളുടെ ബന്ധുക്കള്‍ അതില്‍ എങ്ങിനെ സ്വാധീനം ചെലുത്തുന്നു എന്നതാണ് മന്ദാരം ചര്‍ച്ച ചെയ്യുന്നത്

പ്രണയത്തില്‍ പൂത്ത ‘മന്ദാരം’: ആസിഫ് അലി ചിത്രത്തിന്‍റെ ട്രൈലര്‍ പുറത്ത്

നവാഗതനായ വിജേഷ് വിജയ് കഥയും സംവിധാനവും നിര്‍വഹിക്കുന്ന ആസിഫ് അലി ചിത്രം മന്ദാരത്തിന്‍റെ ട്രൈലര്‍ പുറത്ത്. വ്യത്യസ്തമായ അഞ്ച് ഗെറ്റപ്പുകളിലാണ് ആസിഫ് അലി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. എെ.ലവ്.യു എന്ന വാക്കിന്‍റെ അര്‍ത്ഥമെന്തെന്ന് ചോദിച്ച് തുടങ്ങുന്ന ട്രൈലര്‍ പ്രണയത്തിന് പ്രാധാന്യം നല്‍കി അണിയിച്ചൊരുക്കുന്ന സിനിമയാണ്. ചിത്രത്തിന്‍റെ ചിത്രീകരണം കൂടുതലും ബാംഗ്ലൂരിലാണ് നടന്നത്.

ആസിഫ് അലിയെക്കൂടാതെ ആനന്ദം എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനാര്‍കലി മരക്കാര്‍, വര്‍ഷ ബൊല്ലമ്മ, ജേക്കബ് ജോര്‍ജി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.

പ്രണയം ഒരു വ്യക്തിയെ എങ്ങിനെ മാറ്റിമറിക്കുന്നു, അയാളുടെ ബന്ധുക്കള്‍ അതില്‍ എങ്ങിനെ സ്വാധീനം ചെലുത്തുന്നു എന്നതാണ് മന്ദാരം ചര്‍ച്ച ചെയ്യുന്നത്. മോനിഷ രാജീവും ടിനി തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് മാജിക് മൌണ്ട് സിനിമാസാണ്.

ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ മന്ദാരത്തിലെ കണ്ണേ കണ്ണേ എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.