LiveTV

Live

Movies

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്: കാളിദാസ് നായകന്‍   

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്:  കാളിദാസ് നായകന്‍   

അശോകന്‍ ചെരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് എന്ന ചിത്രത്തില്‍ കാളിദാസ് ജയറാം നായകനാകും. ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തുക. ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മിഥുനും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്.

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്:  കാളിദാസ് നായകന്‍   

ചിത്രത്തിലേക്ക് നേരത്തെ ഓഡിഷന്‍ നടത്തിയിരുന്നു. ഇതില്‍ നിന്ന് തെരഞ്ഞെടുത്തവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപി സുന്ദറിന്റെതാണ് സംഗീതം. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ആട് 2 എന്ന തകര്‍പ്പന്‍ ഹിറ്റിന് ശേഷമാണ് മിഥുന്‍ തന്റെ അഞ്ചാമത്തെ ചിത്രവുമായി എത്തുന്നത്.

മിഥുന്‍ മാനുവലിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

പ്രിയരേ,

അടുത്ത സിനിമ അര്‍ജന്റീന ഫാന്‍സ്‌ കാട്ടൂര്‍ക്കടവിന്റെ വിശദാംശങ്ങള്‍ ..!!

ചിത്രത്തില്‍ നായക നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌ കാളിദാസ് ജയറാമും ഐശ്വര്യാ ലക്ഷ്മിയും ആണ്..ബാക്കി ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ആയി എത്തുന്നത് ഓഡിഷനിലൂടെ നേരിട്ട്തി രഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം പുതിയ കലാകാരന്മാരാണ്..ശ്രീ അശോകന്‍ ചെരുവിന്ലിന്റെ ചെറുകഥയെ അവലംബിച്ചു സുഹൃത്ത് ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ തയാറാക്കുന്നത് ഞാനും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് ..ക്യാമറ ചലിപ്പിക്കുന്നത് രണധീവേ, സംഗീതം ഗോപി സുന്ദര്‍..എഡിറ്റ് ലിജോ പോള്‍..:) :)

ചിത്രം സെന്‍ട്രല്‍ പിക്ചെര്സ് തീയറ്ററുകളില്‍ എത്തിക്കുന്നു..ഷൂട്ടിംഗ് റിലീസ് വിശദാംശങ്ങള്‍ വഴിയേ..