LiveTV

Live

Movies

ഗ്രേറ്റ്ഫാദറിന് ശേഷം മിഖായേലുമായി ഹനീഫ് അദേനി; നായകന്‍ നിവിന്‍പോളി 

നിവിന്‍പോളി മലയാളത്തില്‍ അടുത്ത സിനിമ പ്രഖ്യാപിച്ചു. മിഖായേല്‍ എനന്നാണ് ചിത്രത്തിന്റെ പേര്. 

ഗ്രേറ്റ്ഫാദറിന് ശേഷം മിഖായേലുമായി ഹനീഫ് അദേനി; നായകന്‍ നിവിന്‍പോളി 

നിവിന്‍പോളി മലയാളത്തില്‍ അടുത്ത സിനിമ പ്രഖ്യാപിച്ചു. മിഖായേല്‍ എന്നാണ് ചിത്രത്തിന്റെ പേര്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും അദ്ദേഹത്തിന്റേത് തന്നെ. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും നിവിന്‍ പോളി പുറത്തുവിട്ടു. കായംകുളം കൊച്ചുണ്ണി, മൂത്തേന്‍ എന്നീ ചിത്രങ്ങളാണ് നിവിന്‍ പോളിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ കായംകുളംകൊച്ചുണ്ണി ഉടന്‍ പ്രദര്‍ശനത്തിനെത്തും. മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മിഖായേല്‍. മമ്മൂട്ടിയുടെ അവസാന റിലീസായ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രം എഴുതിയതും അദേനിയാണ്. ആദ്യമായാണ് അദേനി നിവിന്‍പോളിക്കൊപ്പം ഒന്നിക്കുന്നത്.