LiveTV

Live

Movies

കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും: കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ പുറത്ത്‌   

ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. 

 കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും: കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ പുറത്ത്‌   

ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ പുറത്തിറങ്ങി.  കായംകുളം കൊച്ചുണ്ണിയായി നിവിന്‍പോളി എത്തുമ്പോള്‍ ഇത്തിക്കരപ്പക്കിയായി മെഗാതാരം മോഹന്‍ലാല്‍ എത്തുന്നു എന്നതാണ്‌ ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകം. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക്‌ പേജിലൂടെയാണ്‌ ട്രെയിലര്‍ പുറത്തിറക്കിയത്‌. റോഷന്‍ ആന്‍ഡ്രൂസ്‌ ആണ്‌ ഈ ഇതിഹാസ കഥാപാത്രത്തിന്റെ കഥ സംവിധാനം ചെയ്യുന്നത്‌. ബോബി-സഞ്‌ജയ്‌ ടീമിന്‍റേതാണ് കഥയും തിരക്കഥയും. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ബിഗ്‌ ബജറ്റ്‌ ചിത്രത്തില്‍ നിരവധി താരങ്ങളും അഭിനയിക്കുന്നു. സണ്ണിവെയ്‌ന്‍, മണികണ്‌ഠന്‍, സുധീര്‍ കരമന, ബാബു ആന്റണി, എന്നിവരാണ് ട്രെയിലറിലുള്ള മറ്റു പ്രധാനതാരങ്ങള്‍. പ്രിയആനന്ദ് ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു പിടി ജൂനിയര്‍ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.