LiveTV

Live

Movies

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രമായ ലൂസിഫര്‍; ഫസ്റ്റ് ലുക്ക് പുറത്ത് 

സൂപ്പര്‍താരം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. 

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രമായ ലൂസിഫര്‍; ഫസ്റ്റ് ലുക്ക് പുറത്ത് 

സൂപ്പര്‍താരം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വെള്ള മുണ്ടുടുത്ത് കാലിന്മേല്‍ കാല് കയറ്റി ഇരിക്കുന്ന മോഹന്‍ലാലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. എന്നാല്‍ മോഹന്‍ലാലിന്റെ മുഖം കാണിക്കുന്നില്ല.

ബ്ലഡ്, ബ്രദര്‍ഹുഡ്, ബീട്രയല്‍ എന്നാണ് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുരളി ഗോപിയുടെതാണ് എഴുത്ത്. ചിത്രീകരണം ഉടന്‍ ആരംഭിക്കും. പ്രമുഖരുള്‍പ്പെടെ നിരവധി നടന്മാരും ചിത്രത്തിന്‍റെ ഭാഗമാകുമെന്നാണ് അറിയുന്നത്.