LiveTV

Live

Movies

അമ്മയിലെ പ്രശ്‌നങ്ങള്‍ ഊതിപ്പെരുപ്പിക്കുന്നതാണ്, ഡബ്ലു.സി.സി രൂപീകരണത്തില്‍ കുഴപ്പമുണ്ടെന്ന് കരുതുന്നില്ല; മോഹന്‍ലാല്‍ 

ബിഗ് ബോസ്, അമ്മ പ്രസിഡന്റ്, ഡബ്ലു.സി.സി, ലൂസിഫര്‍, പ്രണവ്, കുഞ്ഞാലി മരക്കാര്‍ എന്നീ വിഷയങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മോഹന്‍ലാല്‍ മറുപടി പറയുന്നു.

അമ്മയിലെ പ്രശ്‌നങ്ങള്‍ ഊതിപ്പെരുപ്പിക്കുന്നതാണ്, ഡബ്ലു.സി.സി രൂപീകരണത്തില്‍ കുഴപ്പമുണ്ടെന്ന് കരുതുന്നില്ല;  മോഹന്‍ലാല്‍ 
ടൈംസ് ഓഫ് ഇന്ത്യയുടെ സഞ്ജിത് സിദ്ധാര്‍ഥനനുവദിച്ച അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍....

ബിഗ്ബോസ് മലയാളത്തിന്റെ അവതാരകനാവുകയാണല്ലോ, തയ്യാറെടുപ്പുകള്‍ എന്തെങ്കിലും?

ഇത്തരമൊരു ഷോ മലയാളത്തില്‍ ആദ്യമായിട്ടാണ്. അവതാരകനായിട്ടാണ് ഞാന്‍ ഈ ഷോയില്‍ വരുന്നത്. 16 മത്സരാര്‍ഥികള്‍ ഒന്നിച്ച് ഒരു വീട്ടില്‍ 100 ദിവസത്തേക്ക് താമസിക്കുന്നു. 60 ക്യാമറകള്‍ 24 മണിക്കൂറും ഇവരെ നിരീക്ഷിക്കുന്നുണ്ടാവും. ഓരോ ആഴ്ചയും ഒരു മത്സരാര്‍ഥിയെ വീതം പുറത്താക്കും. അവസാനത്തെ മൂന്ന് പേരില്‍ നിന്ന് വിജയിയെ തെരഞ്ഞെടുക്കും. ഇതാണ് ഈ ഷോയുടെ ഏകദേശരീതി. ഇതിന്റെ ടി.ആര്‍.പിയോ ബജറ്റോ ഞാന്‍ ആലോചിക്കുന്ന വിഷയങ്ങള്‍ അല്ല. എന്റെ രീതിയില്‍ ഷോ അവതരിപ്പിക്കുക എന്നതാണ് പ്രധാനം. എന്നാല്‍ വര്‍ഷങ്ങളായി എനിക്കറിയാവുന്നവരാണ് മലയാളി പ്രേക്ഷകര്‍. അവരെ മനസിലാക്കിയുള്ള ചില ട്വിസ്റ്റുകള്‍ നിങ്ങള്‍ക്ക് ഈ ഷോയില്‍ പ്രതീക്ഷിക്കാം. മറ്റ് ബിഗ് ബോസ് ഷോകളൊന്നും അധികം കണ്ടിട്ടില്ല. കമല്‍ഹാസനോ സല്‍മാന്‍ ഖാനോ എങ്ങനെയാണ് ബിഗ് ബോസ് അവതരിപ്പിച്ചതെന്ന് അറിയില്ല. ഗൌരവക്കാരനായി ഷോ നയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സൗഹാര്‍ദപരമായാണ് ഷോ നടത്തുക.

ആളുകള്‍ ഒളിഞ്ഞുനോട്ടം ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടാണ് ഇത്തരം ഷോകളുണ്ടാകുന്നത്.

ഇത്തരം ഷോകള്‍ ഒളിഞ്ഞ് നോട്ടമാണെന്ന ആക്ഷേപമുണ്ടല്ലോ?

ആളുകള്‍ ഒളിഞ്ഞുനോട്ടം ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടാണ് ഇത്തരം ഷോകളുണ്ടാകുന്നത്. മത്സാര്‍ഥികളോട് ആദ്യമേ ഷോയിലെ നിയമങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇത് ആരുടേയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ല. മത്സരാര്‍ഥികളുടെ ഓരോ ചലനകളും നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് അവര്‍ക്ക് തന്നെ ബോദ്ധ്യമുള്ളതാണ്. അതറിഞ്ഞുകൊണ്ടാണ് അവര്‍ ഷോയുടെ ഭാഗമാകുന്നത്. മത്സരാര്‍ഥികളെ ഒരു ജോലി ഏല്‍പിച്ചിട്ടുണ്ട്. 15 പേരുമായും സഹകരണത്തോടെയും സ്നേഹത്തോടെയും സഹവസിക്കുക. എന്നിട്ട് അവസാനത്തെ ജേതാവായി വരിക. ഇതൊരു വലിയ ഷോയാണ്. 16 മത്സരാര്‍ഥികളും 16 വ്യത്യസ്തരായ വ്യക്തികളാണ്. ഇവര്‍ ഒരുമിച്ച് താമസിക്കുമ്പോള്‍ വലിയ സമ്മര്‍ദങ്ങളും അനുരണനങ്ങളും ഓരോരുത്തരിലുമുണ്ടാക്കും. സ്വാഭാവികമായും ഇതെല്ലാം കൈകാര്യം ചെയ്യാന്‍ പറ്റുന്ന മനശാസ്ത്ര വിദഗ്ധര്‍ അടങ്ങിയ ടീമാണ് ഷോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

അമ്മയിലെ പ്രശ്‌നങ്ങള്‍ ഊതിപ്പെരുപ്പിക്കുന്നതാണ്, ഡബ്ലു.സി.സി രൂപീകരണത്തില്‍ കുഴപ്പമുണ്ടെന്ന് കരുതുന്നില്ല;  മോഹന്‍ലാല്‍ 

ടി.വി പ്രേക്ഷകരെപ്പറ്റി...

ഏറ്റവും കൂടുതല്‍ ആളുകളിലേക്ക് എത്തുന്ന മാധ്യമമാണ് ടെലിവിഷന്‍. അതേസമയം സിനിമ ഇഷ്ടപ്പെടുന്നവര്‍ മാത്രമേ സിനിമ കാണൂ. വിനോദ വ്യവസായം വലിയൊരു മേഖലയാണ്. വെബ്സീരീസ്, സിനിമകള്‍, കോമഡികള്‍, നാടകങ്ങള്‍ തുടങ്ങി ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാന്‍ ആസ്വാദകര്‍ക്ക് അവസരങ്ങളുണ്ട്. ബിഗ് ബോസിനെ കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ എനിക്ക് രസകരമായി തോന്നി. മറ്റ് താരങ്ങള്‍ വേറെ ഭാഷകളില്‍ അവതരിപ്പിച്ചിട്ടുണ്ട് എന്നതല്ല, മറിച്ച് എന്നെ സ്വാധീനിച്ചത് ഈ ഷോ ഉയര്‍ത്തുന്ന വെല്ലുവിളിയാണ്. 16 ആളുകളെ കൈകാര്യം ചെയ്യുക എന്നത് വലിയ കാര്യമാണ്. സിനിമ ആയാലും ടെലിവിഷന്‍ ആയാലും ഞാന്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നയാളാണ്.

‘നീരാളി’യാണല്ലോ പുതിയ സിനിമ?

ഈ സിനിമയുടെ തിരക്കഥ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. മറ്റാരും ഇതുവരെ പരീക്ഷിക്കാത്ത വ്യത്യസ്തമായ പ്രമേയമാണിത്. മരണത്തിനും ജീവിതത്തിനുമിടയില്‍ പെട്ടുപോവുന്ന ഒരാളുടെ അവസ്ഥ. പൊതുവെ നായകന്‍, വില്ലന്‍, റൊമാന്‍സ്, പാട്ടുകള്‍ എന്നിവയെ ചുറ്റിപ്പറ്റിയാണ് സിനിമ രൂപപ്പെടാറ്. നീരാളിയില്‍ പ്രകൃതിയാണ് വില്ലന്‍. നായകന്‍ ഒരു അത്യാഹിതത്തില്‍ പെടുന്നു. അയാളുടെ അതിജീവനശ്രമമാണ് സിനിമ. സിനിമയുടെ ചിത്രീകരണവും വളരെ വ്യത്യസ്തമായിരുന്നു.

അമ്മയിലെ പ്രശ്‌നങ്ങള്‍ ഊതിപ്പെരുപ്പിക്കുന്നതാണ്, ഡബ്ലു.സി.സി രൂപീകരണത്തില്‍ കുഴപ്പമുണ്ടെന്ന് കരുതുന്നില്ല;  മോഹന്‍ലാല്‍ 

അമ്മ പ്രസിഡന്റ് പദവിയിലെത്തിയിരിക്കുകയാണല്ലോ, പുതിയ ഉത്തരവാദിത്വത്തെപറ്റി?

വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഞാന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്. മധു, ഇന്നസെന്റ് എന്നിവരൊക്കെ ആ പദവിയിലിരുന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു. പെട്ടെന്നുള്ള തീരുമാനത്തിന്റെ പുറത്തല്ല ഞാന്‍ ആ പദവിയില്‍ എത്തുന്നത്. ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് മുന്‍ പ്രസിഡന്റുമാരായ നെടുമുടി വേണു, ബാലചന്ദ്രമേനോന്‍ എന്നിവരോടൊക്കെ അഭിപ്രായം ചോദിക്കും. ദീര്‍ഘകാലമായി ഇന്നസെന്റ് ആ പദവിയിലിരിക്കുന്നു. അദ്ദേഹത്തിന് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ട്. അദ്ദേഹമാണ് എന്നോട് പദവി ഏറ്റടുക്കണമെന്ന് ആവശ്യപ്പെട്ടത്. പുറമെ ഞങ്ങളൊക്കെ പരസ്പരം നന്നായി അറിയുന്നവരാണ്. അവിടെയും ഇവിടെയുമായി പ്രശ്‌നങ്ങളൊക്കെയുണ്ടാവും. പക്ഷെ ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടാത്തതായി ഒന്നുമില്ല.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണോ അമ്മയിലുണ്ടായ ഈ മാറ്റത്തിന് കാരണം

അതൊക്കെ മാധ്യമ സൃഷ്ടിയാണ്. ഗുരുതരമായ ഒന്നുമില്ല. നയ നിര്‍മ്മാണം ഞങ്ങളുടെ ഉത്തരവാദിത്വമല്ല, സിനിമമേഖലയിലുള്ളവരുടെ ക്ഷേമകാര്യങ്ങളാണ് ഞങ്ങളുടെ പ്രവര്‍ത്തന മേഖല.

അമ്മയിലെ പ്രശ്‌നങ്ങള്‍ ഊതിപ്പെരുപ്പിക്കുന്നതാണ്, ഡബ്ലു.സി.സി രൂപീകരണത്തില്‍ കുഴപ്പമുണ്ടെന്ന് കരുതുന്നില്ല;  മോഹന്‍ലാല്‍ 

അമ്മയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതാണോ ഡബ്ലു.സി.സി (വിമന്‍ ഇന്‍ സിനിമ കളക്‍ടീവ്) രൂപീകരിക്കപ്പെടാന്‍ കാരണം?

ആ സംഘടനയുടെ രൂപീകരണത്തില്‍ വലിയ കുഴപ്പമുണ്ടെന്ന് കരുതുന്നില്ല. അവരൊരു സംഘടന തുടങ്ങി അത്രയെയുള്ളൂ. നിര്‍മ്മാതാക്കളുടെത്, വിതരണക്കാരുടെത് തുടങ്ങി നിരവധി സംഘടനകളുണ്ട്. ഡബ്ലു.സി.സിയിലുള്ളവര്‍ സിനിമ മേഖലയിലുള്ളവര്‍ തന്നെയാണ്. അമ്മയും അവരും തമ്മില്‍ യാതൊരു കലഹവുമില്ല. ഇനി അവര്‍ക്ക് പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവര്‍ ഞങ്ങളുമായി ചര്‍ച്ച ചെയ്യട്ടെ. ഈ സംഘനയിലുള്ളൊരു സൗഹൃദ സംഘടനയായാണ് ഡബ്ലു.സി.സിയെ കാണുന്നത്.

പൃഥിരാജിന്റെ സംവിധാനം ചെയ്യുന്ന ലൂസിഫറിനെക്കുറിച്ച്..

അതൊരു വ്യത്യസ്തമായ സിനിമയായിരിക്കും. ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. മുംബൈയിലും ചില വിദേശ രാഷ്ട്രങ്ങളിലും ചിത്രീകരണമുണ്ടാവും. മുന്‍നിരയിലുള്ളൊരു നടന്‍ മറ്റൊരു നടനെ വെച്ചൊരു സിനിമ ചെയ്യുന്നു എന്നതിനാല്‍ തന്നെ സ്വാഭാവികമായും പ്രതീക്ഷ കൂടുതലായിരിക്കും. അതിനാല്‍ തന്നെ നല്ലൊരു സിനിമയാക്കി മാറ്റാനുള്ള സമ്മര്‍ദ്ദം പൃഥ്വിരാജിനുണ്ടാവും. അദ്ദേഹം വളരെ ആത്മവിശ്വാസത്തോടെയാണ് ഈ പ്രൊജക്ടിനെ സമീപിക്കുന്നത്. ആദ്യ ദിനം മുതല്‍ അത് അങ്ങനെയാണ്.

പ്രണവ് മോഹന്‍ലാലും ‘ആദി’യും..

100 ദിവസം ആ സിനിമ ഓടി. ശരിയാണ്, എന്റെ മകനാണ് ആ ചിത്രത്തില്‍ അഭിനയിച്ചത്. പക്ഷേ അത് വേറൊരു ഘടകം. ആ സിനിമക്കൊരു പ്രത്യേകതയുണ്ടായിരുന്നു. ആ കഥാപാത്രത്തെ മികച്ച രീതിയില്‍ തന്നെ അവന്‍ അവതരിപ്പിച്ചു. സംഘട്ടന രംഗങ്ങളൊക്കെ നന്നായി ചെയ്യാനായി. ഇനി മറ്റൊരു നടന്‍ ഭംഗിയായി ചെയ്താലും ജനങ്ങള്‍ ആ കഥാപാത്രത്തെ സ്വീകരിക്കും. അത്തരമൊരു സ്വീകാര്യതയാണ് ആ സിനിമയുടെ വിജയമെന്നാണ് ഞാന്‍ കരുതുന്നത്. അരുണ്‍ ഗോപിയുടെ ചിത്രമാണ് പ്രണവിന്റെ പുതിയ സിനിമ. എന്ത് തരം സിനിമയാണ് അത് എന്നത് എനിക്കറിയില്ല. എന്തുകൊണ്ടാണ് ആ സിനിമ ചെയ്യുന്നത് എന്നൊന്നും ഞാന്‍ ചോദിക്കാറില്ല.

അമ്മയിലെ പ്രശ്‌നങ്ങള്‍ ഊതിപ്പെരുപ്പിക്കുന്നതാണ്, ഡബ്ലു.സി.സി രൂപീകരണത്തില്‍ കുഴപ്പമുണ്ടെന്ന് കരുതുന്നില്ല;  മോഹന്‍ലാല്‍ 

പ്രിയദര്‍ശന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം..

പ്രിയദര്‍ശന്‍ ഒരു പാട് നാളായി ആ ചിത്രത്തിന് പിന്നാലെയാണ്. നന്നായി മുന്നൊരുക്കം ആവശ്യമുള്ള ചിത്രമാണത്. കേരളത്തിലെ ആദ്യത്തെ നാവിക കമാന്‍ഡറാണ് കുഞ്ഞാലിമരക്കാര്‍. തന്റെ തൊഴിലില്‍ വിദഗ്ധനായിരുന്നു അദ്ദേഹം. അക്കാലത്തെ ചരിത്ര രേഖകളൊക്കെ വിരളമായതിനാല്‍ തന്നെ ഫിക്ഷന്‍ രീതിയിലാവും സിനിമ. ബോളിവുഡ്, തെലുങ്ക് നടന്മാര്‍ക്ക് പുറമെ അറബിക്, ചൈനീസ് നടന്മാരെയും ചിത്രത്തിലേക്ക് ആലോചിക്കുന്നുണ്ട്.