ലോകേഷിന് 35ാം പിറന്നാള്‍; ആഘോഷമാക്കി കോളിവുഡിലെ പ്രമുഖ സംവിധായകര്‍
ഗൗതം മേനോന്റെ ചെന്നൈയിലുള്ള ഓഫീസിലായിരുന്നു ആഘോഷം.

വിജയ് ചിത്രമായ മാസ്റ്റര്‍ സംവിധായകന് ലോകേഷ് കനകരാജിന്റെ പിറന്നാളാഘോഷിച്ച് കോളിവുഡിലെ പ്രമുഖ സംവിധായകര്‍. മണിരത്നം, ശങ്കര്‍, വസന്തബാലന്, ഗൗതം മേനോന്, ലിംഗുസാമി, ശശി എന്നിവര്‍ ചേര്‍ന്നാണ് ലോകേഷിന്റെ 35ാം പിറന്നാള്‍ ആഘോഷമാക്കിയത്. ഗൗതം മേനോന്റെ ചെന്നൈയിലുള്ള ഓഫീസിലായിരുന്നു ആഘോഷം.
ജീവിതത്തിലെ ഏറ്റവും മികച്ച പിറന്നാള്‍ ദിനം സമ്മാനിച്ചതിന് നന്ദി പറഞ്ഞുകൊണ്ടാണ് പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ ലോകേഷ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.
By far the best birthday ever!!! 😊
— Lokesh Kanagaraj (@Dir_Lokesh) March 16, 2021
Thank you soo much for this Sirs! 🙏 pic.twitter.com/vvdf9MuaXe
2016ല്‍ കാര്‍ത്തിക് സുബ്ബരാജ് നിര്‍മ്മിച്ച ആന്തോളജി സിനിമയുടെ ഭാഗമായാണ് ലോകേഷ് തമിഴ് സിനിമരംഗത്തേക്ക് പ്രവേശിക്കുന്നത്. 2017 ല്‍ മാനഗരം എന്ന ചിത്രം എഴുതി സംവിധാനം ചെയ്ത ലോകേഷ് 2019ല്‍ പുറത്തിറങ്ങിയ കാര്‍ത്തി ചിത്രം കൈദിയിലൂടെയാണ് പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചത്.
തെന്നിന്ത്യന്‍ സിനിമരംഗത്ത് തരംഗം സൃഷ്ടിച്ച മാസ്റ്ററാണ് ലോകേഷിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. കമല്‍ ഹാസനെ നായകനാക്കി ലോകേഷ് ഒരുക്കുന്ന വിക്രം ആണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
Adjust Story Font
16