LiveTV

Live

Marketing Feature

13 ലക്ഷംരൂപ മുടക്കിയാൽ നിങ്ങൾക്കും പഞ്ചനക്ഷത്ര ഹോട്ടൽ ഉടമയാകാം; ഒപ്പം വാർഷിക വരുമാനവും 

13 ലക്ഷം രൂപ മുടക്കിയാൽ പഞ്ചനക്ഷത്ര ഹോട്ടൽ ഉടമയാകാൻ സാധിക്കുമോ? സാധ്യമാണെന്നാണ് നൂക്ലിയസ് ഹോട്ടൽസ് ആന്റ് റിസോർട്ട് ഗ്രൂപ്പിന്റെ വാഗ്ദാനം.

13 ലക്ഷംരൂപ മുടക്കിയാൽ നിങ്ങൾക്കും പഞ്ചനക്ഷത്ര ഹോട്ടൽ ഉടമയാകാം; ഒപ്പം വാർഷിക വരുമാനവും 

13 ലക്ഷം രൂപ മുടക്കിയാൽ പഞ്ചനക്ഷത്ര ഹോട്ടൽ ഉടമയാകാൻ സാധിക്കുമോ? സാധ്യമാണെന്നാണ് നൂക്ലിയസ് ഹോട്ടൽസ് ആന്റ് റിസോർട്ട് ഗ്രൂപ്പിന്റെ വാഗ്ദാനം. കൊച്ചി കായലിന്റെ രാജകുമാരനായ വെല്ലിങ്ടൺ ദ്വീപിൽ ന്യൂക്ലിയസ് തുടങ്ങാനിരിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ പങ്കാളിത്തമാണ് 13 ലക്ഷം രൂപ മുടക്കുന്നവർക്ക് ലഭിക്കുക. വെല്ലിങ്ടൺ ഐലന്റിൽ മലബാർ റോഡിനോട് ചേർന്ന് 120,000 ചതുരശ്ര അടിയിൽ ന്യൂക്ലിയസ് ഒരുക്കുന്ന ഹോട്ടലിന് 120 കോടി രൂപയാണ് മുതൽ മുടക്ക് പ്രതീക്ഷിക്കുന്നത്.

ഇതിൽ 25 ശതമാനം ന്യൂക്ലിയസ് ഗ്രൂപ്പ് തന്നെ മുടക്കും. ബാക്കി തുകയാണ് നിക്ഷേപങ്ങളായി സ്വീകരിക്കുക. 13 ലക്ഷം നിക്ഷേപിക്കുന്നവർക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ നിശ്ചിത വാടകയും വർഷത്തിൽ നാലു ദിവസം പഞ്ചനക്ഷത്ര താമസവും ഉൾപ്പെടെ മൂന്നു ലക്ഷത്തിലേറെ രൂപയുടെ വാർഷിക ആനുകൂല്യങ്ങളാണ് ന്യൂക്ലിയസ് വാഗ്ദാനം ചെയ്യുന്നത്.

13 ലക്ഷംരൂപ മുടക്കിയാൽ നിങ്ങൾക്കും പഞ്ചനക്ഷത്ര ഹോട്ടൽ ഉടമയാകാം; ഒപ്പം വാർഷിക വരുമാനവും 

19,000 ചതുരശ്ര അടിയിൽ വിവാഹവിരുന്നു വേദി, 8,000 ചതുരശ്ര അടിയിൽ ലോബി, സ്വിമ്മിങ് പൂൾ, ആയുർവേദ ചികിത്സയും യോഗയും ജിമ്മും ഇൻഡോർ ഗെയിമുകളും ഉൾക്കൊള്ളുന്ന 15,000 ചതുരശ്ര അടിയുടെ വെൽനെസ് സ്‌ക്വയർ, എട്ടാം നിലയിൽ 10,000 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന മൂന്ന് റസ്‌റ്റോറന്റുകൾ 411 മുതൽ 20,00 ചതുരശ്ര അടി വരെ വിശാലമായ താമസമുറികൾ എന്നീ സൗകര്യങ്ങളാണ് പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരുക്കുക.

കായലിന് സമാന്തരമായി നിർമിക്കുന്ന ഹോട്ടലിന്റെ പ്രധാന ആകർഷം അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള ആഢംബര മുറികളാണ്. ആഢംബര യാനവും ക്രൂയിസ് ബോട്ടുമെല്ലാം ഇതിനോടൊപ്പമുണ്ടാകും. ഇതിനകം 12 പ്രോജക്ടുകൾ പൂർത്തീകരിച്ചു കൈമാറിയ ന്യൂക്ലിയസ് 2020-ഓടെ തിരുവനന്തപുരം, എറണാകുളം, കോട്ടയം, ഒമാൻ എന്നിവിടങ്ങളിലായി ഒമ്പത് പ്രൊജക്ടുകൾ കൂടി പൂർത്തീകരിക്കാനൊരുങ്ങുകയാണ്.

13 ലക്ഷംരൂപ മുടക്കിയാൽ നിങ്ങൾക്കും പഞ്ചനക്ഷത്ര ഹോട്ടൽ ഉടമയാകാം; ഒപ്പം വാർഷിക വരുമാനവും 

പ്രളയത്തെ അതിജീവിച്ച കേരളം

കഴിഞ്ഞ പ്രളയത്തെ കേരളത്തിലെ ടൂറിസം മേഖല അതിവേഗമാണ് അതിജീവിച്ചത്. 2018 ലെ ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം വിരൽചൂണ്ടുന്നതും ഈ ശുഭസൂചനയിലേക്കാണ്. 2018 ൽ ടൂറിസം മേഖലയിൽ നിന്ന് 36,528.01 കോടി രൂപയുടെ റെക്കോർഡ് വരുമാനമാണ് കേരളം നേടിയത്. മുൻവർഷത്തേക്കാൾ 2,874.33 കോടി രൂപ വർധന.

2018 ൽ 16.7 ദശലക്ഷത്തിലധികം സഞ്ചാരികൾ കേരളം സന്ദർശിച്ചു. മുൻ വർഷം ഇത് 15.76 ദശലക്ഷമായിരുന്നു. 5.93 ശതമാനം വർധന. മൊത്തം ഒഴുകിയെത്തിയതിൽ 1.09 ദശലക്ഷവും വിദേശ വിനോദ സഞ്ചാരികളാണ്. വിദേശ സന്ദർശകരിൽ നിന്നുള്ള വരുമാനത്തിന്റെ വിഹിതം 8,764.46 കോടി. കേരളം സന്ദർശിച്ച വിനോദസഞ്ചാരികളുടെ എണ്ണം സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ പകുതിയോളം എത്തി എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം പോലുള്ള പ്രതികൂല ഘടകങ്ങൾ തടസം സൃഷ്ടിച്ചിട്ടും ഈ വളർച്ച കൈവരിക്കാനായി. രണ്ട് ലക്ഷത്തിധികം വിദേശ സന്ദർശകരാണ് യു.കെയിൽ നിന്ന് ദൈവത്തിന്റെ സ്വന്തം നാട് കാണാൻ എത്തിയത്. അമേരിക്ക, ഫ്രാൻസ്, ജർമ്മനി, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളാണ് തൊട്ടുപിന്നിൽ. മറ്റ് യൂറോപ്യൻ രാജ്യങ്ങളായ സ്വീഡൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണവും ഈ കാലയളവിൽ വർധിച്ചു. കടൽ കടന്ന കച്ചവടങ്ങൾ കനിഞ്ഞുനൽകിയ പെരുമ കിരീടത്തിലെ പൊൻതൂവലാക്കിയ കൊച്ചിയിലേക്കാണ് ഈ സഞ്ചാരികളിൽ അധികവും പറന്നിറങ്ങിയത്.

പഴയ കൊച്ചിയെ സമ്പന്നമാക്കിയത് കടലാണെങ്കിൽ പുതിയ കൊച്ചിയെ സമൃദ്ധമാക്കാൻ പോകുന്നത് കായലാണ്. വാട്ടർ മെട്രോ പോലുള്ള ആധുനിക ജലഗതാഗത സംവിധാനങ്ങളുടെ വരവോടെ കായലിൽ ചിതറിക്കിടക്കുന്ന പറുദീസകളിലേക്കുള്ള ദൂരം മിനിറ്റുകളിലേക്ക് ഒതുങ്ങും. ഏറ്റവുമധികം വിദേശസഞ്ചാരികൾ പറന്നിറങ്ങുന്ന ഇന്ത്യയിലെ ആറാമത്തെ നഗരമാണ് കൊച്ചി. അതിവിപുലമായ ഈ സാധ്യതയിലേക്കാണ് പഞ്ചനക്ഷത്ര പദ്ധതിയുമായി ന്യൂക്ലിയസ് ഗ്രൂപ്പ് എത്തുന്നത്.

വേറെയുമുണ്ട് പദ്ധതികൾ, നിങ്ങൾക്കും പങ്കാളികളാകാം

  • പത്തു ലക്ഷം രൂപ മുടക്കി റിസോർട്ടിൽ ഉടമാവകാശം ലഭിക്കാനുള്ള അവസരവും ന്യൂക്ലിയസ് ഹോട്ടൽസ് ആന്റ് റിസോർട്ട് ഒരുക്കുന്നുണ്ട്. തേക്കടിയിൽ ടീ ഡ്യൂ എന്ന റിസോർട്ട് കഴിഞ്ഞ വർഷം ന്യൂക്ലിയസ് ഏറ്റെടുത്തിരുന്നു. ഇത് 'ദി ന്യൂക്ലിയസ് തേക്കടി' എന്ന പേരിലുള്ള റിസോർട്ടാക്കിയാണ് മാറ്റുക. ഇവിടെ വുഡൻ ബംഗ്ലാവ്, കേവ് ഹൗസ്, ട്രീ ഹൗസ്, കിഡ്‌സ് പൂളോടു കൂടിയ സ്വിമ്മിങ് പൂൾ, സ്പാ, ജിം, കുട്ടികളുടെ കളിസ്ഥലം, കോഫീ ഷോപ്പ്, ബാർബിക്യൂ ഗസിബോ, റസ്‌റ്റോറന്റ് എന്നീ സൗകര്യങ്ങളുണ്ട്.
13 ലക്ഷംരൂപ മുടക്കിയാൽ നിങ്ങൾക്കും പഞ്ചനക്ഷത്ര ഹോട്ടൽ ഉടമയാകാം; ഒപ്പം വാർഷിക വരുമാനവും 

പഞ്ചനക്ഷത്ര നിലവാരത്തിലുള്ള 54 മുറികളാണ് ഹോട്ടലിലുണ്ടാവുക. 40 കോടി മുതൽ മുടക്ക് വരുന്ന പദ്ധതിയിൽ 25 ശതമാനം മൂലധനം ന്യൂക്ലിയസ് നിക്ഷേപിക്കും. ശേഷിക്കുന്ന തുകയാണ് 10 ലക്ഷം മുതലുള്ള നിക്ഷേപമായി സ്വീകരിക്കുക. ഇത്തരത്തിൽ നിക്ഷേപിക്കുന്നവർക്ക് 10 മുതൽ 15 ശതമാനം വരെ വാർഷിക വരുമാനം ലഭിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വർഷത്തിലൊരിക്കൽ കുടുംബത്തോടൊപ്പം സൗജന്യ അവധിക്കാലം അടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കും. 1500 കോടിയുടെ നിക്ഷേപത്തിൽ 2025 ഓടെ 'ദ ന്യൂക്ലിയസ്' എന്ന ബ്രാൻഡിൽ 25 പഞ്ചനക്ഷത്ര/ ചതുർനക്ഷത്ര ഹോട്ടലുകൾ തുടങ്ങുകയാണ് ലക്ഷ്യമിടുന്നതെന്നും ന്യൂക്ലിയസ് ഹോട്ടൽസ് ആന്റ് റിസോർട്ട് അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

nucleusproperties.in nucleushotelsandresorts.com