മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാർഥി പിൻമാറി
രാഷ്ട്രീയ പശ്ചാത്തലമില്ലെന്ന് മണിക്കുട്ടന് പറഞ്ഞു

മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാർഥി മത്സരത്തിൽ നിന്ന് പിൻമാറി. രാഷ്ട്രീയ പശ്ചാത്തലമില്ലെന്ന് മണിക്കുട്ടന് പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെയ്ക്കാൻ താൽപര്യമില്ല. ബിജെപി നൽകിയ അവസരം സ്നേഹപൂര്‍വം നിരസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കേന്ദ്ര നേതൃത്വം ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ച പ്രധാനപ്പെട്ട 10 സ്ഥാനാര്‍ഥികളുടെ കൂട്ടത്തില്‍ മണിക്കുട്ടനും ഉണ്ടായിരുന്നു. പണിയ വിഭാഗത്തില്‍ നിന്നുളള സ്ഥാനാര്‍ഥി എന്ന നിലയിലാണ് ദേശീയ നേതൃത്വം മണിക്കുട്ടനെ പരിചയപ്പെടുത്തിയത്. കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസില്‍ ടീച്ചിങ് അസിസ്റ്റന്റാണ് മണിക്കുട്ടന്.
ബിജെപി ഇന്നലെയാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. 115 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുക. 112 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്.
കെ സുരേന്ദ്രന് രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയാകും. മഞ്ചേശ്വരത്തും കോന്നിയിലുമാണ് മത്സരിക്കുക. ഇ ശ്രീധരന് പാലക്കാട് സ്ഥാനാര്‍ഥിയാകും. കുമ്മനം രാജശേഖരന് നേമത്ത് നിന്നാണ് ജനവിധി തേടുക. സുരേഷ് ഗോപി തൃശൂരിലാണ് മത്സരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രലില്‍ നടന് കൃഷ്ണകുമാറാണ് സ്ഥാനാര്‍ഥി.
അല്‍ഫോന്‍സ് കണ്ണന്താനം- കാഞ്ഞിരപ്പള്ളി, പി കെ കൃഷ്ണദാസ് കാട്ടക്കട, കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ എം അബ്ദുല്‍ സലാം- തിരൂര്‍, മുന്‍ ഡിജിപി ജേക്കബ് തോമസ്- ഇരിങ്ങാലക്കുട, സി കെ പത്മനാഭന്- ധര്‍മടം, മണിക്കുട്ടൻ- മാനന്തവാടിയും സ്ഥാനാര്‍ഥിയാകും.
ये à¤à¥€ पà¥�ें- സുരേന്ദ്രൻ രണ്ടിടത്ത്, നേമത്ത് കുമ്മനം; ബിജെപിയുടെ സമ്പൂർണ സ്ഥാനാർത്ഥി പട്ടികയിങ്ങനെ
വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ശോഭ സുരേന്ദ്രന്റെ പേര് പട്ടികയിലില്ല. കഴക്കൂട്ടത്ത് തീരുമാനമായിട്ടില്ലെന്നും കോൺഗ്രസിലെ പലരും ബിജെപിയിലേക്ക് വരുമെന്നും മന്ത്രി വി മുരളീധരന് പ്രതികരിച്ചു. മറ്റു പാർട്ടികളിൽ നിന്നും ആളുകള്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16