Top

പ്രണയ ബന്ധം ഇഷ്ടമായില്ല : മകളുടെ അറുത്തെടുത്ത തലയുമായി പിതാവ് പോലീസ് സ്റ്റേഷനിൽ

2019ൽ സ്​ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​ത സംസ്​ഥാനമാണ്​ ഉത്തർ പ്രദേശ്

MediaOne Logo

  • Updated:

    2021-03-04 04:45:31.0

Published:

4 March 2021 4:45 AM GMT

പ്രണയ ബന്ധം ഇഷ്ടമായില്ല : മകളുടെ അറുത്തെടുത്ത  തലയുമായി പിതാവ് പോലീസ് സ്റ്റേഷനിൽ
X

ഉത്തർപ്രദേശിൽ 17കാരിയായ മകളുടെ വെട്ടിയെടുത്ത തലയുമായി പിതാവ്​ പൊലീസ്​ സ്​റ്റേഷനിൽ. യു.പി ഹർദോയ്​ ജില്ലയിലെ പൻഡേതര ഗ്രാമത്തിലാണ്​​ സംഭവം. മകളുടെ പ്രണയബന്ധം ഇഷ്​ടമില്ലാത്തതിനെ തുടർന്ന്​ സർവേശ്​ കുമാറാണ് 17കാരിയെ​ കൊലപ്പെടുത്തിയത്​. വെട്ടിയെടുത്ത തലയുമായി പിതാവ്​ സ്​റ്റേഷനിലേക്ക്​ നടന്നുവരുന്ന ദൃശ്യങ്ങൾ രണ്ടു പൊലീസുകാർ വിഡിയോയിൽ പകർത്തി. ഇതിനിടെ പൊലീസുകാരുടെ ചോദ്യങ്ങൾ സർവേശ്​ മറുപടി പറയുന്നതും വിഡിയോയിൽ കാണാം.

തനിക്ക്​ ഇഷ്​ടമില്ലാത്ത യുവാവുമായി പ്രണയത്തിലായതിനെ തുടർന്നാണ്​ മകളെ കൊലപ്പെടുത്തിയതെന്ന്​​​ സർവേശ്​ കുമാർ പറയുന്നു. താൻ മാത്രമാണ്​ കുറ്റകൃത്യത്തിൽ പങ്കാളിയായതെന്നും മൂർച്ഛയുള്ള ആയുധം ഉപയോഗിച്ച്​ കൊലപ്പെടുത്തിയ ശേഷം തല ഒഴികെയുള്ള ബാക്കി ശരീരഭാഗം മുറിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും പിതാവ്​ വിഡിയോയിൽ പറയുന്നു. പെൺകുട്ടിയുടെ തല താഴെവെച്ച്​ ഇരിക്കാൻ പൊലീസ്​ ആവശ്യപ്പെട്ടപ്പോൾ കൃത്യമായി അനുസരിക്കുന്നതും വിഡിയോയില​ുണ്ട്​.

പിന്നീട്​ സർവേശിന്‍റെ അറസ്റ്റ്​ രേഖപ്പെടുത്തി . 2019ൽ സ്​ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​ത സംസ്​ഥാനമാണ്​ ഉത്തർ പ്രദേശ് . പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ പോക്​സോ പ്രകാരം ഏറ്റവും കൂടുതൽ കേസെടുത്തിരിക്കുന്നതും യു.പിയിലാണ്​.

TAGS :

Next Story