കിളിമാനൂരിൽ പുലിയെ കണ്ടെന്ന് നാട്ടുകാര്‍; സ്ഥലത്ത് ജാഗ്രതാനിര്‍ദേശം
കിളിമാനൂര്‍ പുല്ലയില്‍ പറയക്കോട് കോളനിയില്‍ ഇന്നലെ വൈകുന്നേരമാണ് പുലിയെ കണ്ടതായി പറയുന്നത്. സമീപവാസിയായ സ്ത്രീയാണ് പുലിയെ കണ്ടതായി അറിയിച്ചത്

തിരുവനന്തപുരം കിളിമാനൂരിൽ പുലി ഇറങ്ങിയതായി പ്രചാരണം. പുലിയെ കണ്ടതായി സമീപവാസികൾ അറിയിച്ചതോടെ സ്ഥലത്ത് ഫോറസ്റ്റ് സംഘം തെരച്ചില്‍ നടത്തി. കിളിമാനൂര്‍ പുല്ലയില്‍ പറയക്കോട് കോളനിയില്‍ ഇന്നലെ വൈകുന്നേരമാണ് പുലിയെ കണ്ടതായി പറയുന്നത്. സമീപവാസിയായ സ്ത്രീയാണ് പുലിയെ കണ്ടതായി അറിയിച്ചത്. സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ഫോറസ്റ്റ് സംഘം സ്ഥലത്തെത്തിയത്.
കണ്ടത് പുലിയെ ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. നാട്ടുകാരുടെ ആശങ്ക അകറ്റുന്നതിന് വേണ്ടി സ്ഥലത്ത് ക്യാമറകള്‍ സ്ഥാപിക്കുമെന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അജയകുമാർ പറഞ്ഞു. സ്ഥലത്തു നിന്ന് കാല്‍പ്പാടുകള്‍ ഒന്നും കിട്ടിയിട്ടില്ല. ഇതിന് മുമ്പും ഇവിടെ വന്യജീവികളുടെ ശല്യം ഉണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധിപേര്‍ തിങ്ങി താമസിക്കുന്ന പ്രദേശമാണിത്. ജീവിയെ തിരിച്ചറിയും വരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Adjust Story Font
16