LiveTV

Live

Literature

'ടാലെന്‍റ് വേർസസ് നെപോട്ടിസം' : എറണാകുളം സ്വദേശിയായ 19 കാരന്‍റെ പുസ്തകം ആമസോൺ ബെസ്റ്റ് സെല്ലർ പട്ടികയിൽ

എറണാകുളം സ്വദേശിയാണ് ഒന്നാം വർഷ എഞ്ചിനീയറിംഗ് ബിരുദ വിദ്യാർത്ഥിയായ അമര്‍നാഥ് കെ എ

'ടാലെന്‍റ് വേർസസ് നെപോട്ടിസം' : എറണാകുളം സ്വദേശിയായ 19 കാരന്‍റെ പുസ്തകം ആമസോൺ ബെസ്റ്റ് സെല്ലർ പട്ടികയിൽ

പ്രസിദ്ധീകരിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ആമസോൺ ബെസ്റ്റ് സെല്ലർ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് എറണാകുളം സ്വദേശിയായ ഈ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ പുസ്തകം. സ്വജനപക്ഷപാതം വളരെ രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുതുതലമുറയ്ക്ക് അവരുടെ കഴിവുകൾ ഫലപ്രദമായ രീതിയിൽ ജനങ്ങൾക്ക് മുന്നിൽ എത്തിക്കാനുള്ള ഏറ്റവും അനുയോജ്യമായ വഴികൾ അവതരിപ്പിക്കുന്ന പുസ്തകമാണ് 'ടാലെന്റ് വേർസ്സ്സ് നെപോട്ടിസം. എറണാകുളം സ്വദേശിയായ അമർനാഥ് കെ എ എന്ന ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് ഈ പുസ്തകം രചിച്ചത്.

'ടാലെന്‍റ് വേർസസ് നെപോട്ടിസം' : എറണാകുളം സ്വദേശിയായ 19 കാരന്‍റെ പുസ്തകം ആമസോൺ ബെസ്റ്റ് സെല്ലർ പട്ടികയിൽ

സ്വന്തം കഴിവുകൾ വേണ്ട വിധത്തിൽ അംഗീകരിക്കപ്പെടാതെ മാനസിക സംഘർഷങ്ങൾക്ക് ഇരയാവുകയും ഒടുവിൽ ആത്മഹത്യയിൽ ആശ്രയം തേടുകയും ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു പുസ്തകത്തിന് പ്രസക്തി ഏറെയാണ്.

സ്വന്തം ജീവിതാനുഭവങ്ങളും സുഹൃത്തുക്കളുടെ അനുഭവങ്ങളും തന്നെയാണ് അമര്‍നാഥിന് ഈ പുസ്തകരചനയ്ക്ക് പ്രചോദനമായത്. എത്തിച്ചേരണമെന്ന് ആഗ്രഹിക്കുന്ന മേഖലകളിലെ അവസരമില്ലായ്മയല്ല, അവസരസമത്വമില്ലായ്മയാണ് പുതു തലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ വെല്ലുവിളികളെ എങ്ങനെ അതീജീവിക്കാമെന്നാണ് പുസ്തകം പറഞ്ഞുവെക്കുന്നത്. കഥ പറയുന്ന ശൈലിയിലാണ് പുസ്തക രചനയ്ക്ക് അമര്‍നാഥ് സ്വീകരിച്ചിരിക്കുന്നത്. ഏതു പ്രായക്കാരെയും അതുകൊണ്ടുതന്നെ പുസ്തകം ആകര്‍ഷിക്കും.

പ്രസിദ്ധീകരിച്ചതിന്‍റെ മൂന്നാം ദിവസത്തിൽ തന്നെ ആമസോൺ കിന്‍ഡലിലിന്‍റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ മുൻനിരയിൽ ഇടം പിടിച്ചിരിക്കുന്ന ഈ പുസ്തകം ഈ-ബുക്ക് കൂടാതെ പ്രിന്‍റ് രൂപത്തിലും പുറത്തിറക്കിയിട്ടുണ്ട്. ഇംഗ്ലീഷിലാണ് പുസ്തകം പുറത്തിറങ്ങിയിരിക്കുന്നതെങ്കിലും താമസിയാതെ മലയാളം പതിപ്പും പ്രസിദ്ധീകരിക്കുമെന്ന് അമർനാഥ് പറഞ്ഞു.

കുസാറ്റിന് കീഴിലുള്ള കുഞ്ഞാലി മരക്കാർ സ്കൂൾ ഓഫ് മറൈൻ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വർഷ എഞ്ചിനീയറിംഗ് ബിരുദ വിദ്യാർത്ഥിയാണ് അമര്‍നാഥ് ഇപ്പോള്‍.