ലീഗ് നേതാക്കളും എം.എൽ.എമാരും താനുമായി ചർച്ച നടത്തിയെന്ന് കെ.ടി ജലീൽ
''ലീഗിൽ പുതിയ ജലീലുമാരുണ്ടാകും. മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത് പാർട്ടിയാണ്.''

അസംതൃപ്തരായ ലീഗ് നേതാക്കളും ലീഗ് എം.എൽ.എമാരും താനുമായി ചർച്ച നടത്തിയെന്ന് കെ.ടി ജലീൽ. എം.എൽ.എമാരടക്കമുള്ള അസംതൃപ്തരായ ലീഗ് നേതാക്കൾ ഇടതുപക്ഷത്തെ പിന്തുണക്കുമെന്നും കെ.ടി ജലീൽ മീഡിയവണിനോട് പറഞ്ഞു.
ഇപ്പോൾ ഉയർന്നുന്ന ആരോപണങ്ങൾക്ക് ജനങ്ങൾ പുല്ല് വില പോലും കൽപ്പിക്കില്ല. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ജനങ്ങൾക്ക് നന്നായി അറിയാം. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വർണ്ണ കള്ളക്കടത്ത് ഉയർത്തിക്കൊണ്ട് വരാൻ യു.ഡി.എഫും ബി.ജെ.പിയും ശ്രമിച്ചു. അതിനേക്കാൾ ദയനീയവും പരിഹാസ്യവുമാകും ഇപ്പൊൾ വന്ന ആരോപണങ്ങളുടെ അന്വേഷണത്തിന്റെ അവസാനവും ഉണ്ടാകുക.
തനിക്കെതിരെ പലവിധ ആരോപണങ്ങൾ ആണ് ഉയർത്തിയത്. എന്നിട്ടെന്തായി ? ഏതെങ്കിലും അന്വേഷണ ഏജൻസികൾ എന്തെങ്കിലും പിന്നീട് അതേപ്പറ്റി വല്ലതും പറഞ്ഞോ ? അവർ തന്നെയാണ് ഇപ്പൊൾ ഒരുമിച്ച് കർട്ടന് പിറകിൽ നിലയുറപ്പിച്ചിരിക്കുന്നതെന്നും അവരെ ജനങ്ങൾക്കറിയാമെന്നും ജലീൽ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ മികച്ച വിജയം ഈ തെരഞ്ഞെടുപ്പിലും ഉണ്ടാകും. ലീഗിൽ പുതിയ ജലീലുമാരുണ്ടാകും. മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത് പാർട്ടിയാണ്. കോളേജ് അധ്യാപകനത്തിലേക്ക് മടങ്ങാനാണ് താത്പര്യം. ഇക്കാര്യം സി.പി.എം നേതൃത്വത്തെ അറിയിച്ചതായും മന്ത്രി പറഞ്ഞു.
Adjust Story Font
16