LiveTV

Live

Latest News

കലൈജ്ഞര്‍ ഓര്‍മ്മയായി

ആറു പതിറ്റാണ്ടിനിടെ തോല്‍വി അറിയാതെയുള്ള ജൈത്രയാത്രയായിരുന്നു. 13തവണ എംഎല്‍.എ സ്ഥാനത്ത് എത്തി. 1971-ലെ തിരഞ്ഞെടുപ്പിലാണ് കരുണാനിധിയുടെ നേതൃത്വത്തിൽ വൻനേട്ടം ഡി.എം.കെ. കരസ്ഥമാക്കിയത്.

കലൈജ്ഞര്‍ ഓര്‍മ്മയായി

ഡിഎംകെ പ്രസിഡന്റ് എം. കരുണാനിധി അന്തരിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. 94 വയസായിരുന്നു. ജീവന്‍ രക്ഷാ ഉപാധികളുടെ സഹായത്തോടെയായിരുന്നു അതീവ ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വൈകീട്ട് 6.10ഓടെയായിരുന്നു മരണം. ഡി.എം.കെ.യുടെ അമരത്ത് നീണ്ട 50 വര്‍ഷക്കാലത്തെ ജീവിതം പൂര്‍ത്തിയാക്കിയാണ് മുത്തുവേല്‍ കരുണാനിധി എന്ന കലൈജ്ഞർ മടങ്ങുന്നത്.

നാഗപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയിൽ മുത്തുവേലരുടെയും അഞ്ജുകം അമ്മയാരുടെയും മകനായി 1924 ജൂണ്‍ 3 നായിരുന്നു കരുണാനിധിയുടെ ജനനം. നാടകം, സിനിമ, കവിതകള്‍, കഥകള്‍ അങ്ങനെ എഴുത്തുകള്‍ കൊണ്ട് ജനങ്ങളുടെ വികാരത്തെ ഇളക്കിമറിച്ചായിരുന്നു കരണാനിധിയുടെ ഉദയവും വളര്‍ച്ചയും. തമിഴ് ഭാഷ... അതായിരുന്നു കലൈജ്ഞര്‍ കരുണാനിധിയുടെ രാഷ്ട്രീയ ആയുധം.

ഡിഎംകെയുടെ ആദ്യകാല രൂപമായിരുന്ന ജസ്റ്റിസ് പാര്‍ട്ടി നേതാവ് അഴഗിരി സാമിയുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടനായാണ് വിദ്യാര്‍ഥിയായ എം.കരുണാനിധി രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്. അന്ന് 14 വയസ്സായിരുന്നു പ്രായം. ഹിന്ദി-വിരുദ്ധ സമരത്തിന്‍റെ മുന്നണിപോരാളിയായിട്ടായിരുന്നു രാഷ്ട്രീയപ്രവേശനം.

ഡിഎംകെയുടെ ആദ്യകാല രൂപമായിരുന്ന ജസ്റ്റിസ് പാര്‍ട്ടി നേതാവ് അഴഗിരി സാമിയുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടനായാണ് വിദ്യാര്‍ഥിയായ എം.കരുണാനിധി രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്. അന്ന് 14 വയസ്സായിരുന്നു പ്രായം. ഹിന്ദി-വിരുദ്ധ സമരത്തിന്‍റെ മുന്നണിപോരാളിയായിട്ടായിരുന്നു രാഷ്ട്രീയപ്രവേശനം. ദ്രാവിഡ പ്രസ്ഥാനത്തിന്‍റെ വിദ്യാര്‍ത്ഥി വിഭാഗമായ തമിഴ്നാട് മാനവര്‍ മന്ട്രം എന്ന സംഘടന രൂപീകരിച്ചത് കരുണാനിധിയാണ്. പെരിയോരുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു തുടങ്ങിയ അദ്ദേഹം ഈറോഡ് നിന്നും പ്രസിദ്ധീകരിച്ചിരുന്ന കുടിയരശ് എന്ന പത്രത്തിൽ പ്രവർത്തിച്ചു. പിന്നീട് മുരസൊലി എന്ന പത്രം ദ്രാവിഡ ആശയങ്ങളുടെ പ്രചാരത്തിനായി സ്ഥാപിച്ചു.

ഇരുപതാം വയസ്സിലാണ് രാജകുമാരി എന്ന സിനിമയിലെ സംഭാഷണങ്ങളെഴുതാനായി കോയമ്പത്തൂരിലെ ജൂപ്പിറ്റർ പിക്ചേഴ്സ് കരുണാനിധിയെ സമീപിക്കുന്നത്. ഈ സിനിമയിൽ മുഖ്യ വേഷം ചെയ്ത എം.ജി.ആറുമായി സൗഹൃദത്തിലായി. ഗാന്ധിജിയുടെ ആരാധകനായിരുന്ന എം.ജി.ആറിനെ ദ്രാവിഡൻ ആശയങ്ങളിലേക്കാകർഷിച്ചത് കരുണാനിധിയായിരുന്നു. തുടര്‍ന്ന് 77ഓളം സിനിമകള്‍ക്ക് തിരക്കഥ രചിച്ചു. നിരവധി പുസ്തകങ്ങളും നാടകങ്ങളും ലേഖനങ്ങളും എഴുതിയ അദ്ദേഹം തമിഴ് സാഹിത്യത്തിന് നല്‍കിയ സംഭാവനകളും അതുല്യമാണ്. ‘കലാകാരന്‍’ എന്നര്‍ത്ഥം വരുന്ന ‘കലൈഞ്ജര്‍’ എന്ന വിശേഷണവും ഇതോടെ അദ്ദേഹത്തിന് സ്വന്തമായി.

ദ്രാവിഡം എന്ന വൈകാരികതയും പ്രാദേശിക വാദവും മുന്‍ നിര്‍ത്തി ഡി.എം.കെ പിറന്നപ്പോള്‍ അണ്ണാദുരൈ യുടെ തുറുപ്പുചീട്ടായിരുന്നു കരുണാനിധി. അണ്ണായുടെ മരണശേഷം എം.ജി.ആറിന്‍റെ പിന്തുണയോടെ കരുണാനിധി മുഖ്യമന്ത്രിയായി. പിന്നാലെ 1969 ജുലൈ 27ന് ഡി.എം.കെയുടെ തലപ്പത്തുമെത്തി. പാർട്ടി നേതൃത്വത്തിലേക്ക് വി.ആർ. നെടുഞ്ചെഴിയനും കരുണാനിധിക്കും ഇടയിൽ വടംവലിയുണ്ടായതോടെ കരുണാനിധി പ്രസിഡന്റും നെടുഞ്ചെഴിയൻ ജനറൽ സെക്രട്ടറിയുമാവുകയായിരുന്നു. പിന്നീട് നെടുഞ്ചെഴിയൻ സ്വന്തം പാർട്ടിയുണ്ടാക്കുകയും എം.ജി.ആറിനൊപ്പം ചേരുകയും ചെയ്തതതടക്കം തമിഴ്നാട് രാഷ്ട്രീയത്തിൽ ഏറെ മാറ്റങ്ങളുണ്ടായെങ്കിലും ഡി.എം.കെ.യുടെ കടിഞ്ഞാൺ കരുണാനിധിയുടെ കൈകളിൽനിന്ന് മാറിയില്ല.

ആറു പതിറ്റാണ്ടിനിടെ തോല്‍വി അറിയാതെയുള്ള ജൈത്രയാത്രയായിരുന്നു. 13തവണ എംഎല്‍.എ സ്ഥാനത്ത് എത്തി. 1971-ലെ തിരഞ്ഞെടുപ്പിലാണ് കരുണാനിധിയുടെ നേതൃത്വത്തിൽ വൻനേട്ടം ഡി.എം.കെ. കരസ്ഥമാക്കിയത്. 184 സീറ്റുകൾ അന്ന് പാർട്ടി നേടി.

1957ല്‍ തിരുച്ചിറപ്പള്ളിയിലെ കുലിത്തലൈ മണ്ഡലത്തില്‍നിന്നാണ് കരുണാനിധി ആദ്യം നിയമസഭയില്‍ എത്തിയത്. തുടര്‍ന്നുള്ള ആറു പതിറ്റാണ്ടിനിടെ തോല്‍വി അറിയാതെയുള്ള ജൈത്രയാത്രയായിരുന്നു. 13തവണ എംഎല്‍.എ സ്ഥാനത്ത് എത്തി. 1971-ലെ തിരഞ്ഞെടുപ്പിലാണ് കരുണാനിധിയുടെ നേതൃത്വത്തിൽ വൻനേട്ടം ഡി.എം.കെ. കരസ്ഥമാക്കിയത്. 184 സീറ്റുകൾ അന്ന് പാർട്ടി നേടി. ഈ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം അധികം വൈകാതെ പാർട്ടി പിളർത്തി എം.ജി.ആർ. എ.ഐ.എ.ഡി.എം.കെ. രൂപവത്കരിച്ചു. അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പ് വിജയിച്ച് (1977) എം.ജി.ആറിന്റെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ. സർക്കാർ അധികാരത്തിലേറി.

എം.ജി.ആറിന്റെ തേരോട്ടം തുടങ്ങിയതോടെ 12 വർഷം അധികാരമില്ലാതിരുന്ന ഡി.എം.കെ.യെ കരുണാനിധി തകർന്നുപോകാതെ പിടിച്ചുനിർത്തി. 1996 മുതൽ കേന്ദ്രത്തിലും നിർണായക ശക്തിയായിരുന്നെങ്കിലും 2014 ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും നേടാനായില്ല. 2016-ൽ ജയലളിത ഭരണത്തുടർച്ച നേടുകയും ചെയ്തു.

രാഷ്ട്രീയത്തിലെ ദീര്‍ഘകാലത്തെ പ്രതിയോഗിയായിരുന്ന ജയലളിത മരണപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി ജയലളിതയുടെ പേരും പ്രശസ്തിയും എക്കാലത്തും സ്മരിക്കപ്പെടുമെന്നതായിരുന്നു എം.കരുണാനിധിയുടെ അനുശോചനസന്ദേശം.

അഞ്ചുതവണ തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയായ കരുണാനിധി ദേശീയ രാഷ്ട്രീയത്തിലും അടവുകള്‍ പയറ്റി വിജയം കൊയ്തു. 2016ലെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്താണ് ആരോഗ്യകാരണങ്ങളാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറുന്നത്. രാഷ്ട്രീയത്തെ കലയായ് കണ്ട കലൈഞ്ജര്‍ തമിഴ് ജനതയുടെ മനസില്‍ ജ്വലിച്ചുനില്‍ക്കുന്ന സൂര്യനായിരുന്നു.

രാഷ്ട്രീയത്തിലെ ദീര്‍ഘകാലത്തെ പ്രതിയോഗിയായിരുന്ന ജയലളിത മരണപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി ജയലളിതയുടെ പേരും പ്രശസ്തിയും എക്കാലത്തും സ്മരിക്കപ്പെടുമെന്നതായിരുന്നു എം.കരുണാനിധിയുടെ അനുശോചനസന്ദേശം. ജയയുടെ മരണം ശേഷം എ.ഐ.എ.ഡി.എം.കെ. ദുർബലമായതോടെ ഡി.എം.കെ.യുടെ നല്ലകാലം തിരിച്ചെത്തുന്നുവെന്ന പ്രതീക്ഷയിലാണ് പാർട്ടി പ്രവർത്തകർ. ഈ സമയത്താണ് പാർട്ടിയുടെ തലപ്പത്ത് നിന്നും ജീവിതത്തില്‍നിന്നും കരുണാനിധി വിടവാങ്ങുന്നത്.

പരേതയായ പത്മാവതി അമ്മാൾ, രാജാത്തി അമ്മാൾ, ദയാലു അമ്മാൾ എന്നിവരാണ് ഭാര്യമാര്‍. മകൻ എം.കെ.സ്‌റ്റാലിനെ അദ്ദേഹം തന്റെ രാഷ്‌ട്രീയ പിൻഗാമിയായി കണ്ടിരുന്നു. മറ്റൊരു മകനായ അഴഗിരിയുമായി ഇടക്കാലത്ത് അകൽച്ചയിലായിരുന്നു. മകൾ കനിമൊഴിയും രാഷ്ട്രീയത്തില്‍ സജീവമായി. മറ്റു മക്കൾ: എം.കെ. മുത്തു, എം.കെ. തമിഴരശ്, എം.കെ. സെൽവി.