LiveTV

Live

Latest News

രാഷ്ട്രപതിക്ക് വധഭീഷണി; പൂജാരി അറസ്റ്റില്‍

തൃശൂർ സെന്‍റ് തോമസ് കോളജിന്‍റെ ജൻമശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുന്നത് രാഷ്ട്രപതിയാണ്. ഇന്നു പുലർച്ചെ ഒരു മണിയോടെ പൊലീസ് കൺട്രോൾ റൂമിലാണ് ഭീഷണി കോൾ വന്നത്.

രാഷ്ട്രപതിക്ക് വധഭീഷണി; പൂജാരി അറസ്റ്റില്‍

രാഷ്ട്രപതി രാം നാഥ് കോവിന്ദ് തൃശൂരിൽ പങ്കെടുക്കുന്ന ചടങ്ങിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി മുഴക്കിയ പൂജാരി അറസ്റ്റിൽ. തൃശൂർ സെന്‍റ് തോമസ് കോളജിന്‍റെ ജൻമശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുന്നത് രാഷ്ട്രപതിയാണ്. ഇന്നു പുലർച്ചെ ഒരു മണിയോടെ പൊലീസ് കൺട്രോൾ റൂമിലാണ് ഭീഷണി കോൾ വന്നത്. വിളിച്ച നമ്പർ തിരിച്ചറിഞ്ഞ പൊലീസ് പുലർച്ചെ മൂന്നു മണിയോടെ പ്രതിയുടെ വീട്ടിൽ എത്തി. ചിറയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമനാണ് ഫോൺ വിളിച്ചത്. മദ്യലഹരിയിലാണ് വിളിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സ്പെഷ്യൽ ബ്രാഞ്ചിന്‍റെ ചുമതലയുള്ള കുന്നംകുളം എ.സി.പി: ടി.എസ്. സിനോജിന്‍റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.