LiveTV

Live

Latest News

വെനസ്വേലന്‍ പ്രസിഡന്റിനെതിരെ ഡ്രോണ്‍ ആക്രമണം

പ്രാദേശിക സമയം വൈകീട്ട് 5.40 ഓടെയായിരുന്നു സംഭവം. വെനസ്വേലന്‍ സൈന്യത്തിന്റെ 81ാം വാര്‍ഷികാഘോഷ പരിപാടി നടക്കുകയായിരുന്നു ആ സമയം.

വെനസ്വേലന്‍ പ്രസിഡന്റിനെതിരെ ഡ്രോണ്‍ ആക്രമണം

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോക്ക് നേരെ ഡ്രോണ്‍ ആക്രമണം. മദൂറോ സൈന്യത്തെ അഭിസംബോധന ചെയ്തു കൊണ്ടിരിക്കെയായിരുന്നു ആക്രമണം. ഏഴ് സൈനികര്‍ക്ക് പരിക്കേറ്റു.

പ്രാദേശിക സമയം വൈകീട്ട് 5.40 ഓടെയായിരുന്നു സംഭവം. വെനസ്വേലന്‍ സൈന്യത്തിന്റെ 81ാം വാര്‍ഷികാഘോഷ പരിപാടി നടക്കുകയായിരുന്നു ആ സമയം. സൈന്യത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്റിന്റെ പ്രഭാഷണം ആരംഭിച്ചു. രാജ്യത്തിന്റെ സാമ്പത്തിക നിലയെപ്പറ്റി സംസാരിച്ചു കൊണ്ടിരിക്കെ പൊടുന്നനെയായിരുന്നു ആക്രമണ ശ്രമം. സംഭവ സമയത്ത് നൂറുകണക്കിന് സൈനികരാണ് സ്ഥലത്തുണ്ടായിരുന്നത്. ആക്രമണത്തിന് പിന്നില്‍ വലതുപക്ഷ പ്രതിപക്ഷ കക്ഷികളാണെന്ന് വെനസ്വേലന്‍ വാര്‍ത്താവിനിമയ മന്ത്രി ജോര്‍ജ് റോഡ്രിഗസ് പറഞ്ഞു. പ്രസിഡന്റിനെ വധിക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2017ല്‍ രാജ്യത്തിന്റെ സുപ്രിംകോടതിക്കു നേരെ ഗ്രനേഡ് ആക്രമണം നടന്നിരുന്നു.