LiveTV

Live

Latest News

കാസര്‍കോട് 16 കാരന്‍ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു

ഇന്ന് രാവിലെയാണ് സംഭവം. മിദ്‍ലാജിനെ കുത്തിയ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കാസര്‍കോട് 16 കാരന്‍ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു

കാസര്‍കോട് സുഹൃത്തിന്റെ കുത്തേറ്റ് 16 വയസുകാരന്‍ മരിച്ചു. മംഗല്‍പാടി അടുക്കയിലെ യൂസുഫിന്റെ മകന്‍ മുഹമ്മദ് മിദ് ലാജാണ് മരിച്ചത്. മിദ് ലാജിനെ കുത്തിയ സുഹൃത്തിനെ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു.

കാസര്‍കോട് മുട്ടത്തുള്ള മതസ്ഥാപനത്തിലെ വിദ്യാര്‍ഥിയാണ് മരിച്ചത്. മംഗല്‍പാടി അടുക്കയിലെ യൂസുഫിന്റെയും ഹലീമയുടെയും മകനാണ് മിദ് ലാജ്. ഇതേസ്ഥാപനത്തിലെ പാചക തൊഴിലാളിയാണ് യൂസുഫ്. വിവരമറിഞ്ഞ് കുമ്പള സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പെട്ടെന്ന് ഉണ്ടായ പ്രകോപനമാണ് കുത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ‌‌‌

കത്രിക ഉപയോഗിച്ച് മിദ് ലാജിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മിദ് ലാജിനെ കുത്തിയ കര്‍ണാടക ബണ്ട്വാള്‍ സ്വദേശിയായ 16കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുത്താന്‍ ഉപയോഗിച്ച കത്രികയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിദഗ്ധ പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.