LiveTV

Live

Latest News

കനത്ത മഴയില്‍ റോഡ് ‘കുള’മായി; എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയില്‍ മരണക്കെണി

കഴിഞ്ഞദിവസം തമിഴ്നാട്ടിൽനിന്ന് ചരക്കുമായി വന്ന പിക്കപ്പ് വാൻ മറിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്.

കനത്ത മഴയില്‍ റോഡ് ‘കുള’മായി; എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയില്‍ മരണക്കെണി

കാലവർഷം കനത്തതോടെ എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാത മരണക്കെണി ആകുന്നതായി പരാതി. മുക്കം മുതൽ അരീക്കോട് വരെയുള്ള ഇരുപതോളം കിലോമീറ്റർ ഭാഗമാണ് പൂര്‍ണമായും തകര്‍ന്നു കിടക്കുന്നത്. മലയോരത്തുള്ള ക്വാറികളിൽ നിന്ന് അമിത ഭാരം കയറ്റിയെത്തുന്ന ലോറികളാണ് റോഡ് തകരാൻ പ്രധാന കാരണമെന്നാണ് നാട്ടുകാരുടെ പക്ഷം.

വലിയ കുഴികളിൽ വെള്ളം നിറഞ്ഞ് കുഴിയുടെ ആഴം അറിയാതെയാണ് മിക്കവാറും വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത്. കഴിഞ്ഞദിവസം തമിഴ്നാട്ടിൽനിന്ന് ചരക്കുമായി വന്ന പിക്കപ്പ് വാൻ മറിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്.

അമിതഭാരം കയറ്റിയെത്തുന്ന ടിപ്പറുകളെ നിയന്ത്രിക്കാന്‍ നടപടി ഉണ്ടായില്ലെങ്കിൽ റോഡ് പൂർണമായും തകരുമെന്നും അപകടങ്ങൾക്ക് അറുതി ഉണ്ടാകില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

നിത്യവും നിരവധി അപകടങ്ങള്‍ സംഭവിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ നൽകിയിട്ടും പരിഹാരം ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.