LiveTV

Live

Latest News

ഓണം റിലീസുകള്‍ എത്താറായി; മലയാള സിനിമക്ക് വീണ്ടും ഉത്സവകാലം

ഓണം റിലീസുകള്‍ എത്താറായി; മലയാള സിനിമക്ക് വീണ്ടും ഉത്സവകാലം

മലയാള സിനിമയുടെ ഉത്സവകാലമാണ് ഓണം. ഓണം റിലീസുകൾ എത്താൻ ഇനി രണ്ടാഴ്ച പോലും ഇല്ല. മമ്മൂട്ടി ചിത്രം ഒരു കുട്ടനാടൻ ബ്ലോഗ് ഉൾപ്പെടെ നാല് സിനിമകളാണ് ഓണത്തിന് എത്തുന്നത്.

ഓണത്തിന് മമ്മൂട്ടി ചിത്രം ഉണ്ടെങ്കിലും നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണിക്കായാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. വൻ ബജറ്റിലൊരുങ്ങുന്ന സിനിമ.. നിവിൻ പോളിയുടെ ആക്ഷൻ, റോഷൻ ആൻഡ്രൂസിന്‍റെ സംവിധാനം, ബോബി-സ‍ഞ്ജയ് ടീമിന്‍റെ തിരക്കഥ, ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രധാൻ പകർത്തിയ ദൃശ്യങ്ങൾ.. എല്ലാറ്റിനും ഉപരിയായി മോഹൻലാലിന്‍റെ സാന്നിധ്യവും.. ഇഷ്ടപ്പെട്ട വിഭവങ്ങൾ മാത്രം വെച്ച് ഒരുക്കിയ ഗംഭീര ഓണ സദ്യയാകും കായംകുളം കൊച്ചുണ്ണിയെന്ന് ഉറപ്പ്.

ഓണം റിലീസുകള്‍ എത്താറായി; മലയാള സിനിമക്ക് വീണ്ടും ഉത്സവകാലം

20 മിനിറ്റാണ് ഇത്തിക്കാര പക്കിയായി മോഹൻലാൽ ഉണ്ടാവുക. എങ്കിലും കഥയുടെ നിർണായകഘട്ടത്തിലാണ് ഇതെന്നാണ് സൂചന. പ്രിയ ആനന്ദ് നായികയാകുന്ന സിനിമയിലെ ഒരു ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. റിലീസിന് മുമ്പേ 25 കോടി കായംകുളം കൊച്ചുണ്ണി സ്വന്തമാക്കിക്കഴിഞ്ഞു. ആഗസ്റ്റ് 15നാണ് സിനിമയുടെ റിലീസ്. 10ന് സിനിമയുടെ സെൻസറിങ് നടക്കും.

പെരുന്നാൾ റിലീസായ അബ്രഹാമിന്‍റെ സന്തതികൾ തീർത്ത വിജയത്തിന്‍റെ സന്തോഷവുമായാണ് മമ്മൂട്ടി ഓണത്തിനെത്തുന്നത്. കഴിഞ്ഞ വർഷത്തെ ഓണചിത്രം പുള്ളിക്കാരൻ സ്റ്റാറാ ഉണ്ടാക്കിയ ചീത്തപ്പേര് മറികടക്കുകയാണ് മമ്മൂട്ടിയുടെ ലക്ഷ്യം. ശ്രീകൃഷ്ണപുരം എന്ന സാങ്കൽപിക ഗ്രാമത്തിൽ നടക്കുന്ന കഥയിൽ ഹരി എന്ന ബ്ലോഗ് എഴുത്തുകാരനാണ് മമ്മൂട്ടി. ലക്ഷ്മി റായ്, ഷംന കാസിം, അനുസിത്താര എന്നിവരാണ് മമ്മൂട്ടിയുടെ നായികമാർ. പെരുന്നാൾ ഓണം റിലീസായി ആഗസ്റ്റ് 23നാണ് ഒരു കുട്ടനാടൻ ബ്ലോഗിന്‍റെ റിലീസ്. സിനിമയുടെ ട്രെയിലർ ഞായറാഴ്ച എത്തും.

ഓണം റിലീസുകള്‍ എത്താറായി; മലയാള സിനിമക്ക് വീണ്ടും ഉത്സവകാലം

ഇയ്യോബിന്‍റെ പുസ്തകത്തിന് ശേഷമുള്ള ഫഹദ് ഫാസിൽ- അമൽ നീരദ് വിസ്മയവും ഈ ഓണത്തിന് കാണാനാകും. വരത്തൻ എന്ന് പേരിട്ട സിനിമയുടെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എങ്കിലും കാത്തിരിപ്പ് ആകാംക്ഷഭരിതമാക്കുന്നത് ഈ കൂട്ടുകെട്ടാണ്. ഒപ്പം മായാനദിയിലൂടെ ഇഷ്ടം നേടിയ ഐശ്വര്യലക്ഷ്മിയുടെ സാന്നിധ്യവും. സൗബിന്‍ ഷാഹിറിന്‍റെ പറവ, അഞ്ജലി മേനോന്‍റെ കൂടെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിറ്റില്‍ സ്വയാമ്പ് പോള്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രമാകും ഇത്. പെരുന്നാൾ ഓണം റിലീസായാണ് വരത്തനും എത്തുന്നത്. വലിയപെരുന്നാൾ ദിനമായ ആഗസ്റ്റ് 22നാണ് റിലീസ്.

ഓണം റിലീസുകള്‍ എത്താറായി; മലയാള സിനിമക്ക് വീണ്ടും ഉത്സവകാലം

വേറിട്ട ഗെറ്റപ്പിലുള്ള ബിജു മേനോന്‍റെ ഫസ്റ്റ് ലുക്കിലൂടെ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിയ സിനിമയാണ് പടയോട്ടം. ചെങ്കല്ല് രഘു എന്നാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. അനു സിത്താരയാണ് നായിക. ദിലീഷ് പോത്തന്‍, സുധി കോപ്പ, സൈജു കുറുപ്പ്, ബേസില്‍ ജോസഫ്, ഐമ സെബാസ്റ്റ്യന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ഹരീഷ് കണാരന്‍, സുരേഷ് കൃഷ്ണ, എന്നിവരും കഥാപാത്രങ്ങളാകുന്നു.

ഓണം റിലീസുകള്‍ എത്താറായി; മലയാള സിനിമക്ക് വീണ്ടും ഉത്സവകാലം