LiveTV

Live

Latest News

യുഎഇക്ക് പൊതുമാപ്പിന്റെ രണ്ടാം നാൾ; എല്ലാ കേന്ദ്രങ്ങളിലും തിരക്ക്

താമസ രേഖകൾ ഉറപ്പാക്കി ജീവിതം സുരക്ഷിതമാക്കൂ എന്ന സന്ദേശത്തിൽ ആരംഭിച്ച പൊതുമാപ്പിന് ലഭിച്ചു കൊണ്ടിരിക്കുന്ന മികച്ച പ്രതികരണത്തിൽ അധികൃതർ സംതൃപ്തി രേഖപ്പെടുത്തി.

യുഎഇക്ക് പൊതുമാപ്പിന്റെ രണ്ടാം നാൾ; എല്ലാ കേന്ദ്രങ്ങളിലും തിരക്ക്

യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ രണ്ടാം ദിവസവും വിവിധ കേന്ദ്രങ്ങളിൽ നല്ല തിരക്ക്. മലയാളികൾ ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് ഇന്നും പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ രംഗത്തു വന്നത്.

പൊതുമാപ്പിന്റെ ആദ്യദിവസമായ ബുധനാഴ്ച മാത്രം ദുബൈ അവീർ കേന്ദ്രത്തിൽ സ്വീകരിച്ചത് 1,534 അപേക്ഷകരെയാണ്. പൊതുമാപ്പ് കേന്ദ്രത്തിന്റെ പ്രത്യേക ചുമതലയുള്ള ബ്രി. ജനറൽ ഖലഫ് അൽ ഗെയ്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താമസ രേഖകൾ ഉറപ്പാക്കി ജീവിതം സുരക്ഷിതമാക്കൂ എന്ന സന്ദേശത്തിൽ ആരംഭിച്ച പൊതുമാപ്പിന് ലഭിച്ചു കൊണ്ടിരിക്കുന്ന മികച്ച പ്രതികരണത്തിൽ അധികൃതർ സംതൃപ്തി രേഖപ്പെടുത്തി.

ആദ്യ ദിവസം ഔട്ട്പാസ് അനുവദിച്ചത് 326 പേർക്കാണ്. അമർ സെന്റർ വഴി 416 പോർ പുതിയ വിസയിലേയ്ക്ക് മാറുവാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. ദുബൈയിലെ അമർ ടോൾ ഫ്രീ നമ്പറിലേക്ക് വിവരങ്ങൾ തേടി ആയിരക്കണക്കിന് ഫോൺ സന്ദേശമാണെത്തുന്നത്. മൂന്നു മാസം നീണ്ടുനിൽക്കുന്ന പൊതുമാപ്പിന്റെ ആദ്യദിവസത്തിൽ മികച്ച സേവനങ്ങളാണ് നിയമലംഘകരായ താമസക്കാർക്ക് ലഭിച്ചത്. സന്ദർശക വിസയിലെത്തി രാജ്യത്ത് തങ്ങിയവരും വീട്ടുജോലിക്കെത്തിയ സ്ത്രീകളുമാണ് പൊതുമാപ്പ് കേന്ദ്രത്തിൽ കൂടുതലായും എത്തിച്ചേർന്നത്. അവീറിലെ പൊതുമാപ്പ് കേന്ദ്രം വെള്ളി, ശനി ദിവസങ്ങളിൽ പ്രവർത്തിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.