Top

കളവുപോയ വളർത്തു നായ്​കളെ കണ്ടെത്തി നല്‍കി; മൂന്നരക്കോടി രൂപ പാരിതോഷികം നൽകി ലേഡി ഗാഗ

അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ നായകളെയാണ്​ കണ്ടെത്തിയത്

MediaOne Logo

  • Updated:

    2021-02-27 16:16:20.0

Published:

27 Feb 2021 4:16 PM GMT

കളവുപോയ വളർത്തു നായ്​കളെ കണ്ടെത്തി നല്‍കി; മൂന്നരക്കോടി രൂപ പാരിതോഷികം നൽകി ലേഡി ഗാഗ
X

അമേരിക്കൻ ഗായിക ലേഡി ഗാഗയുടെ കളവുപോയ വളർത്തുനായ്​കളെ തിരിച്ചുകിട്ടി. നായ്​കളെ കണ്ടെത്തുന്നവർക്ക്​ ലേഡി ഗാഗ പ്രഖ്യാപിച്ചിരുന്ന പ്രതിഫലമായ അഞ്ച്​ ലക്ഷം ഡോളർ, 3 കോടി 67 ലക്ഷം ഇന്ത്യന്‍ രൂപ നായകളെ കണ്ടെത്തിയ യുവതിക്ക്​ പാരിതോഷികമായി നൽകുമെന്നും പൊലീസ്​ പറഞ്ഞു. ​ലോസ്​ആഞ്ചൽസ്​ പൊലീസാണ്​ ഇക്കാ​ര്യം അറിയിച്ചത്​.

അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ നായകളെയാണ്​ കണ്ടെത്തിയത്​. നായകളെ തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഒരു യുവതിയാണ്​ നായ്​കളെ പ്രാദേശിക പൊലീസ്​ സ്​റ്റേഷനിൽ എത്തിച്ചത്​. ഇവരുടെ വിവരങ്ങൾ പൊലീസ്​ പുറത്തുവിട്ടിട്ടില്ല.

ഫ്രഞ്ച്​ ബുൾഡോഗ്​ ഇനത്തിൽപെട്ട ലേഡി ഗാഗയുടെ രണ്ട്​ നായ്കളായിരുന്നു മോഷണംപോയത്​.

ഹോളിവുഡിൽവച്ച്​ നായ്​കളെ നടത്താന്‍ കൊണ്ടുപോയയാളെ വെടിവെച്ചിട്ട സംഘം മൂന്ന് നായ്​കളെയും കടത്തുകയായിരുന്നു. ഇടയ്ക്ക് ഇതിലൊരു നായ്​ രക്ഷപ്പെട്ടു. പൊലീസ്​ പിന്നീട്​ രക്ഷപ്പെട്ടോടിയ നായയെ കണ്ടെത്തി. നായ്​കളെ നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഗാഗ മൂന്നര കോടിയുടെ പാരിതോഷികം പ്രഖ്യാപിക്കുകയായിരുന്നു.

TAGS :
Next Story