കുവൈത്തിൽ കർഫ്യൂ സമയത്തിൽ ഇന്ന് മുതൽ മാറ്റം
വൈകീട്ട് അഞ്ചിന് ആരംഭിച്ചിരുന്ന കർഫ്യൂ ഇന്ന് മുതൽ ഒരുമണിക്കൂർ വൈകിയാണ് ആരംഭിക്കുക

കുവൈത്തിൽ ഇന്ന് മുതൽ കർഫ്യൂ സമയം മാറും. വൈകീട്ട് 6 മുതൽ പുലർച്ചെ 5 വരെയാണ് പുതിയ കർഫ്യൂ സമയം. ഇന്നലെ വൈകീട്ട് ചേർന്ന മന്ത്രിസഭാ യോഗമാണ് കർഫ്യൂ സമയം പരിഷ്കരിച്ചത്.സർക്കാർ വക്താവ് താരിഖ് മസ്റം വാർത്താസമ്മേളനത്തിൽ ആണ് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ചത്. നേരത്തെ വൈകീട്ട് അഞ്ചിന് ആരംഭിച്ചിരുന്ന കർഫ്യൂ ഇന്ന് മുതൽ ഒരുമണിക്കൂർ വൈകിയാണ് ആരംഭിക്കുക .
റെസ്റ്റാറന്റുകൾക്കും കോഫീ ഷോപ്പുകൾകൾക്കും വൈകീട്ട് ആറുമുതൽ രാത്രി എട്ടുവരെ ഹോം ഡെലിവറി സേവനം നടത്താൻ അനുമതി നൽകിയിട്ടുമുണ്ട് . വൈകീട്ട് ആറുമുതൽ എട്ടു മണിവരെ റെസിഡൻഷ്യൽ ഏരിയക്ക് വ്യായാമത്തിനായുള്ള നടത്തത്തിനും മന്ത്രിസഭാ അനുമതി നൽകി. അതേസമയം, വാഹനം ഉപയോഗിക്കാനോ റെസിഡൻഷ്യൽ ഏരിയക്ക് പുറത്ത് പോകാനോ അനുമതി ഉണ്ടാകില്ല . കോവിഡ് വാക്സിൻ എടുത്ത മൂന്നു വിഭാഗങ്ങളെ യാത്രക്കാർക്കുള്ള ഇൻസ്റ്റിറ്റുഷണൽ ക്വാറിൻ്റയിനിൽ നിന്ന് ഒഴിവാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് അഞ്ച് ആഴ്ചയിലധികം കഴിഞ്ഞവർ, .രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് രണ്ടാഴ്ചയിൽ കൂടുതൽ ആയവർ, കോവിഡ് മുക്തരായ ശേഷം വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് രണ്ടാഴ്ചയിൽ കൂടുതൽ ആയവർ എന്നിവർക്കാണ് ഹോട്ടൽ ക്വാറന്റൈനിൽ ഇളവുള്ളത് . ഇവർ ഏഴു ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം പിസിആർ പരിശോധന നടത്തി കോവിഡ് ബാധയില്ലെന്നു തെളിയിക്കണമെന്നും അധികൃതർ നിർദേശിച്ചു
Adjust Story Font
16