LiveTV

Live

Kuwait

കുവൈത്തിലെത്തുന്ന മുഴുവൻ യാത്രക്കാർക്കും പി.സി.ആർ പരിശോധന നിർബന്ധമാക്കി

ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തിലാണ് പി.സി.ആർ പരിശോധന നിര്‍ബന്ധമാക്കിയത്

കുവൈത്തിലെത്തുന്ന മുഴുവൻ യാത്രക്കാർക്കും പി.സി.ആർ പരിശോധന നിർബന്ധമാക്കി

കുവൈത്തിലെത്തുന്ന മുഴുവൻ യാത്രക്കാർക്കും പി.സി.ആർ പരിശോധന നിർബന്ധമാക്കി. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രാലയമാണ് പ്രോട്ടോക്കോൾ പരിഷ്കരിച്ചത്. പരിശോധന സൗജന്യമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായാണ് കുവൈത്തിൽ എത്തുന്ന മുഴുവൻ യാത്രക്കാർക്കും സർക്കാർ ചെലവിൽ സൗജന്യ പി.സി.ആർ പരിശോധന നടത്തുന്നത്. ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തിലാണ് മുഴുവൻ യാത്രക്കാർക്കും പി.സി.ആർ പരിശോധന നിര്‍ബന്ധമാക്കിയത്. പരിശോധനാ ചെലവ് ആരോഗ്യമന്ത്രാലയം വഹിക്കും. വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ കൈവശം പി.സി.ആർ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും വിമാനത്താവളത്തിലെ പരിശോധന നിര്‍ബന്ധമാണ്.

നേരത്തെ ഓരോ വിമാനത്തിലെയും പത്തു ശതമാനം യാത്രക്കാരെ മാത്രം റാൻഡം അടിസ്ഥാനത്തിൽ പരിശോധിക്കാറായിരുന്നു പതിവ്. ഇതാണിപ്പോൾ മുഴുവൻ യാത്രക്കാർക്കും ആക്കി മാറ്റിയത്. അതിനിടെ കുവൈത്തിലേക്ക് നേരിട്ടു വരുന്നതിനു വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ബുധനാഴ്ച മുതൽ ബ്രിട്ടനും ഉൾപ്പെടും. ഇന്ത്യ ഉൾപ്പെടെ ഉള്ള ഈ രാജ്യങ്ങളുടെ വിലക്ക് തുടരും എന്ന സൂചനയാണ് അധികൃതർ നൽകുന്നത്.