LiveTV

Live

Kuwait

കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യബാച്ച് കുവൈത്തിൽ എത്തി

കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യബാച്ച് കുവൈത്തിൽ എത്തി . ഫൈസർ ബയോൺ ടെക്ക് കമ്പനിയുടെ ഒന്നര ലക്ഷം ഡോസ് വാക്സിൻ ആണ് ബെൽജിയത്തിൽ നിന്നും ഇന്നലെ രാവിലെ കുവൈത്തിൽ എത്തിച്ചത്.

കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യബാച്ച് കുവൈത്തിൽ എത്തി

കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യബാച്ച് കുവൈത്തിൽ എത്തി . ഫൈസർ ബയോൺ ടെക്ക് കമ്പനിയുടെ ഒന്നര ലക്ഷം ഡോസ് വാക്സിൻ ആണ് ബെൽജിയത്തിൽ നിന്നും ഇന്നലെ രാവിലെ കുവൈത്തിൽ എത്തിച്ചത്. ഈ ആഴ്ച്ച തന്നെ വാക്സിൻ വിതരണം ആരംഭിക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ പദ്ധതി

ബെൽജിയത്തിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് ബുധനാഴ്ച പുലർച്ചെ കോവിഡ് പ്രതിരോധ വാക്സിൻ കുവൈത്തിൽ എത്തിച്ചത്. 75000 പേർക്ക് പ്രതിരോധ കുത്തിവെപ്പെടുക്കാനുള്ള ഡോസുകളാണ് ആദ്യബാച്ചിൽ എത്തിയത്. മിശ്രിഫ് ഫെയർഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വാക്സിൻ സംഭരണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ ആഴ്ച തന്നെ വാക്സിൻ വിതരണം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ ഷെയ്ഖ് ബാസിൽ അസ്സ്വബാഹ് പറഞ്ഞു.

വാക്സിൻ വിതരണത്തിനുള്ള തയ്യാറെടുപ്പുകൾ ആരോഗ്യമന്ത്രാലയം നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. 21 ദിവസം വ്യത്യാസത്തിൽ ഒരാൾക്ക് രണ്ട് ഡോസ് എന്ന തോതിലാണ് വാക്സിൻ നൽകുക . രണ്ടാമത്തെ ബൂസ്റ്റർ ഡോസ് കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം പൂർണ ഫലം കൈവരിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ . മറ്റു വാക്സിനുകൾക്ക് സമാനമായി ചെറിയ പാർശ്വഫലങ്ങൾ ഉണ്ടാവുമെന്നും അത് അപകടകരമല്ലെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.