കുവൈത്തിൽ നിർത്തിവെച്ച ഗാർഹിക തൊഴിലാളി വിസ വിതരണം പുനരാരംഭിക്കുന്നു
രാജ്യത്ത് ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിലാണ് വിസ വിതരണം പുനരാരംഭിക്കാൻ അധികൃതർ ആലോചിക്കുന്നത് .

കുവൈത്തിൽ കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച ഗാർഹിക തൊഴിലാളി വിസ വിതരണം പുനരാരംഭിക്കാൻ നീക്കം. രാജ്യത്ത് ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിലാണ് വിസ വിതരണം പുനരാരംഭിക്കാൻ അധികൃതർ ആലോചിക്കുന്നത് .
ഗാർഹികത്തൊഴിലാളികൾക്ക് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ശിപാർശ മന്ത്രിസഭയുടെ പരിഗണനയിലാണെന്നാണ് റിപ്പോർട്ട്. മാൻപവർ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ധന മന്ത്രാലയം എന്നിവക്ക് നിർദേശത്തോട് എതിർപ്പില്ലാത്തതിനാൽ വിസ വിതരണം ഉടൻ പുനരാരംഭിച്ചേക്കുമെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസ് യൂനിയൻ ആണ് വിസ നടപടികൾ പുനരാരംഭിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടത്.