LiveTV

Live

Kuwait

കുവൈത്തിൽ കോവിഡ് വാക്സിൻ ആദ്യം സ്വീകരിക്കുക ആരോഗ്യമന്ത്രി; ലക്ഷ്യം ആശങ്കയകറ്റല്‍

വാക്സിൻ സംബന്ധിച്ച ആശങ്കകളും സംശയങ്ങളും ദൂരീകരിക്കുന്നതാണ് ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം.

കുവൈത്തിൽ കോവിഡ് വാക്സിൻ ആദ്യം സ്വീകരിക്കുക ആരോഗ്യമന്ത്രി; ലക്ഷ്യം ആശങ്കയകറ്റല്‍

കുവൈത്തിൽ കോവിഡ് വാക്സിൻ ആദ്യം സ്വീകരിക്കുക താനെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ്. വാക്സിൻ സംബന്ധിച്ച ആശങ്കകളും സംശയങ്ങളും ദൂരീകരിക്കുന്നതാണ് ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം. വാക്സിൻ എടുക്കാൻ ആരെയും നിർബന്ധിക്കില്ലെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

കോവിഡ് പ്രതിരോധത്തിലെ ആഗോള തലത്തിലെ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വാക്സിൻ ഏറ്റവുമാദ്യം രാജ്യത്ത് ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്സിൻ എടുക്കാൻ മുൻനിര ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ആരെയും നിർബന്ധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. പരീക്ഷണ ഘട്ടത്തിലുള്ള വാക്സിനുകളുടെ ഫലപ്രാപ്തിയിൽ നൂറുശതമാനം ഉറപ്പുപറയാൻ കഴിയാത്തതിനാലും പാർശ്വഫലങ്ങളെ സംബന്ധിച്ച പഠന റിപ്പോർട്ടുകൾ പുറത്ത് വരാത്തതിനാലുമാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ എടുക്കാൻ നിർബന്ധിക്കാതിരിക്കുന്നത്.

ജനുവരി മുതൽ കോവിഡ് പ്രതിരോധ വാക്സിൻ രാജ്യത്തെത്തിക്കുന്നതിനായി ഫൈസർ, മോഡേണ, ആസ്ട്ര സെനിക എന്നെ കമ്പനികളുമായി ചർച്ചകൾ തുടരുകയാണ്. രാജ്യത്ത് വാക്സിൻ വിതരണത്തിനെത്തിയാൽ ആദ്യം സ്വീകരിക്കുക താനായിരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചത് ജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ട്.