LiveTV

Live

Kuwait

കുവൈത്തിൽ 60 വയസ്സിന് മുകളിലുള്ളവർക്ക് പ്രവേശന വിലക്ക് ഇല്ല

മതിയായ രേഖകളും താമസാനുമതിയും ഉള്ളവർക്ക് പ്രായഭേദമില്ലാതെ പ്രവേശനം അനുവദിക്കുന്നുണ്ടെന്നും അധികൃതർ

കുവൈത്തിൽ 60 വയസ്സിന് മുകളിലുള്ളവർക്ക് പ്രവേശന വിലക്ക് ഇല്ല

കുവൈത്തിൽ 60 വയസ്സിന് മുകളിലുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിട്ടില്ലെന്ന് താമസകാര്യ വകുപ്പ്. മതിയായ രേഖകളും താമസാനുമതിയും ഉള്ളവർക്ക് പ്രായഭേദമില്ലാതെ പ്രവേശനം അനുവദിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

60 വയസ്സിന് മുകളിലുള്ളവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് താമകാര്യ വകുപ്പ് ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയത്. കോവിഡ് സാഹചര്യത്തിൽ പ്രായമേറിയവർ യാത്ര ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നും അധികൃതർ നിർദേശിച്ചു. അതേസമയം ഇഖാമ കാലാവധി കഴിഞ്ഞവർക്ക് തിരിച്ചുവരാൻ കഴിയില്ല. ഇഖാമ ഉടമ നാട്ടിലാണെങ്കിലും സ്പോണ്സർക്ക് ഓൺലൈൻ വഴി പുതുക്കാൻ അവസരം ഉണ്ട്.

ആറ് മാസത്തിലേറെ കുവൈത്തിന് പുറത്താണെങ്കിൽ ഇഖാമ അസാധുവാകുമെന്ന നിയമം കോവിഡ് പശ്ചാത്തലത്തിൽ ബാധകമല്ലെന്നും ഇഖാമ കാലാവധി ഉണ്ടെങ്കിൽ ആറ് മാസം കഴിഞ്ഞവർക്കും പ്രവേശനം അനുവദിക്കും. കുട്ടികൾ ആറ് മാസത്തിലേറെയായി കുവൈത്തിന് പുറത്താണെന്ന് കരുതി രക്ഷിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഓൺലൈൻ വഴി ഇഖാമ പുതുക്കിയാൽ വിമാന സർവീസ് പുനരാരംഭിച്ച ശേഷം ഇവർക്ക് തിരികെ എത്താമെന്നും അധികൃതർ വ്യക്തമാക്കി.