LiveTV

Live

Kuwait

കുവൈത്ത് തെരഞ്ഞെടുപ്പിൽ നിരീക്ഷകരായി അന്താരാഷ്ട്ര പ്രതിനിധികൾ എത്തും

തെരഞ്ഞെടുപ്പ് നടപടികൾ സുതാര്യവും സ്വതന്ത്രവുമാണെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളെ കുവൈത്ത് നിരീക്ഷകരായി ക്ഷണിക്കുന്നത്.

കുവൈത്ത് തെരഞ്ഞെടുപ്പിൽ നിരീക്ഷകരായി അന്താരാഷ്ട്ര പ്രതിനിധികൾ എത്തും

കുവൈത്തിൽ അടുത്ത മാസം നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിരീക്ഷകരായി അന്താരാഷ്ട്ര പ്രതിനിധികൾ എത്തും. തെരഞ്ഞെടുപ്പ് നടപടികൾ സുതാര്യവും സ്വതന്ത്രവുമാണെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളെ കുവൈത്ത് നിരീക്ഷകരായി ക്ഷണിക്കുന്നത്.

മുന്‍ തെരഞ്ഞെടുപ്പുകളിലും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് നിരീക്ഷകരും നയതന്ത്ര പ്രതിനിധികളും മാധ്യമപ്രവർത്തകരും മറ്റും നിരീക്ഷകരായി എത്തിയിരുന്നു. ഇത്തവണയും വിവിധ അന്താരാഷ്ട്ര സംഘടനകളുടെയും രാഷ്ട്രങ്ങളുടെയും പ്രതിനിധികളെ നിരീക്ഷകരായി ക്ഷണിക്കാൻ സർക്കാർ തീരുമാനിച്ചതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഏറെ നിയന്ത്രണങ്ങളോടെയാണ് വോട്ടെടുപ്പ്. പല രാജ്യങ്ങളിലും നിന്നും വിമാന സർവീസുകൾ ഇല്ലാത്ത സാഹചര്യവുമുണ്ട്. അതുകൊണ്ടുതന്നെ നിരീക്ഷകരുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നാണ് സൂചന.

ഡിസംബർ അഞ്ചിനാണ് കുവൈത്ത് പാർലമെൻറിലേക്ക് തെരഞ്ഞെടുപ്പ്. നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ 395 പേരാണ് മത്സര രംഗത്തുള്ളത്. നവംബർ 28 വരെ പിൻവലിക്കാൻ അവസരമുണ്ട്. അതിനു ശേഷമാണു സ്ഥാനാർത്ഥികളുടെ യാഥാർത്ഥ കണക്ക് ലഭ്യമാവുക. കക്ഷികൾ അടിസ്ഥാനമാക്കി അല്ല മത്സരം എങ്കിലും ഗോത്രങ്ങളും ഗ്രൂപ്പുകളും എല്ലാം തെരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിക്കാറുണ്ട്. അഞ്ച് പാർലമെൻറ് മണ്ഡലങ്ങളിൽ നിന്നായി 50 വിജയികളാണ് നാഷണൽ അസംബ്ലി അംഗങ്ങളാവുക.