LiveTV

Live

Kuwait

കോവിഡ് മുക്തരായവർ പ്ലാസ്മ നൽകണമെന്ന അഭ്യർത്ഥനയുമായി കുവൈത്ത് രക്തബാങ്ക്

ജാബിരിയ സെൻട്രൽ ബ്ലഡ് ബാങ്കിലും, ഷെയ്‌ഖ സൽവ സ്റ്റം സെൽ സെന്ററിലും പ്ലാസ്മ സ്വീകരിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയതായി അധികൃതർ അറിയിച്ചു

കോവിഡ് മുക്തരായവർ പ്ലാസ്മ നൽകണമെന്ന അഭ്യർത്ഥനയുമായി കുവൈത്ത് രക്തബാങ്ക്

വർധിച്ചു വരുന്ന ആവശ്യം നിറവേറ്റാൻ കോവിഡ് മുക്തരായവർ പ്ലാസ്മ നൽകാനായി മുന്നോട്ട് വരണമെന്ന അഭ്യർത്ഥനയുമായി കുവൈത്ത് രക്തബാങ്ക്.കുവൈത്ത് ജാബിരിയ സെൻട്രൽ ബ്ലഡ് ബാങ്കിലും ഷെയ്‌ഖ സൽവ സ്റ്റം സെൽ സെന്ററിലും പ്ലാസ്മ സ്വീകരിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയതായി അധികൃതർ അറിയിച്ചു.

കോവിഡ് ഭേദമായശേഷം രോഗലക്ഷണമില്ലാത്തവരും രണ്ടാഴ്ചത്തെ ക്വാറൻറീൻ കാലാവധി കഴിഞ്ഞവരുമാവണം പ്ലാസ്മ നൽകാൻ വരുന്നവരെന്ന് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ഡിപ്പാർട്ടമെന്റ് മേധാവി ഡോ. റീം അൽ രിദ്വാൻ ആവശ്യപ്പെട്ടു. പ്ലാസ്മ ദാനത്തിന് മുമ്പായി പാലിക്കേണ്ട നടപടിക്രമങ്ങളും വ്യവസ്ഥകളും മുൻ‌കൂർ അപ്പോയിന്റ്മെന്റ് എടുക്കുന്നതിനാവശ്യമായ വിവരങ്ങളും ബ്ലഡ് ട്രാൻസ്ഫ്യൂഷൻ വിഭാഗത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ഏപ്രിലിലാണ് കുവൈത്തിൽ കോവിഡ് ചികിത്സക്കായി പ്ലാസ്മ സ്വീകരിച്ചു തുടങ്ങിയത്. ഇതുവരെ 1700 പ്ലാസ്മ ബാഗ് സ്വീകരിച്ചതായും 1200 ബാഗ് വിതരണം ചെയ്തതായും ഡോ റീം അൽ രിദ്വാൻ കൂട്ടിച്ചേർത്തു.