LiveTV

Live

Kuwait

18 നും 55 നും ഇടയിൽ പ്രായമുള്ളവർക്ക് കുവൈത്ത്, ഉംറക്ക് പോകാൻ അനുവാദം നല്‍കും

തീർത്ഥാടകർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അധികൃതർ

18 നും 55 നും ഇടയിൽ പ്രായമുള്ളവർക്ക് കുവൈത്ത്, ഉംറക്ക് പോകാൻ അനുവാദം നല്‍കും

കുവൈത്തിൽ നിന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഉംറ തീർത്ഥാടനത്തിന് പോകാൻ അനുവാദം നൽകുമെന്ന് മതകാര്യമന്ത്രാലയം. 18 നും 55 നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമാണ് അനുമതി. തീർത്ഥാടകർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

ഉംറ തീർത്ഥാടനത്തിന് പോകാനാഗ്രഹിക്കുന്നവർ ആദ്യം 'ഇഹുതമർന' ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണം. അനുമതി ലഭിച്ചാൽ സൗദിയിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് പിസിആർ പരിശോധന നടത്തി കോവിഡ് മുക്ത സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സൗദിയിലെത്തിയ ശേഷം മൂന്നു ദിവസം ക്വറന്‍റൈനിൽ കഴിയണം. ഇതിനു ശേഷം മാത്രമാണ് കർമ്മങ്ങളിലക്ക് കടക്കാനാവുക.

18 നും 55 നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമാണ് ആണ് ഉംറക്കു അനുമതി നൽകുക. സ്പെഷ്യൽ കേസുകളിൽ 70 വയസ്സ് വരെ പരിഗണിക്കുമെന്നും ഔകാഫ് മന്ത്രാലയം അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഓരോ തീർത്ഥാടകനും മൂന്നു മണിക്കൂർ മാത്രമാണ് ഉംറക്കായി അനുവദിക്കുക. സൗദി ആരോഗ്യമന്ത്രാലയം മുന്നോട്ടു വെക്കുന്ന കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഔകാഫ് മന്ത്രാലയം നിർദേശിച്ചു.