LiveTV

Live

Kuwait

കുവൈത്തിൽ ജനസംഖ്യാ ക്രമീകരണനടപടികൾ വിശകലനം ചെയ്യുന്ന മന്ത്രിസഭ യോഗം ഈ മാസം

അടുത്ത അഞ്ച് വർഷത്തിനുളിൽ വിദേശികളുടെ എണ്ണം ഗണ്യമായി കുറക്കുക എന്നതാണ് ബില്ലിന്‍റെ ലക്ഷ്യം

കുവൈത്തിൽ ജനസംഖ്യാ ക്രമീകരണനടപടികൾ വിശകലനം ചെയ്യുന്ന മന്ത്രിസഭ യോഗം ഈ മാസം

കുവൈത്തിൽ ജനസംഖ്യാ ക്രമീകരണനടപടികൾ വിശകലനം ചെയ്യാൻ സർക്കാർ ഈ മാസം 14 നു പ്രത്യേക യോഗം ചേരും. മാനവശേഷി സമിതിയും സാമൂഹ്യക്ഷേമമന്ത്രാലയവും തയ്യാറാക്കിയ ഫോർമുലകൾ ചർച്ച ചെയ്യുന്ന യോഗം ഏറെ നിർണായകമായിരിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .

രാജ്യത്തെ ജനസംഖ്യയിൽ വിദേശികളും സ്വദേശികളും തമ്മിൽ നിലനിൽക്കുന്ന അന്തരം കുറക്കുന്നതിന് മാനവവിഭവശേഷി വികസന സമിതിയും സാമൂഹികക്ഷേമ മന്ത്രാലയവും സമഗ്രമായ ഫോർമുല കണ്ടെത്തിയിട്ടുണ്ട്. ഈ മാസം 14ന് ചേരുന്ന യോഗം ഇതിലെ നിർദേശങ്ങൾ ചർച്ച ചെയ്ത് അംഗീകാരം നൽകിയേക്കും. ഒക്ടോബർ ആദ്യവാരത്തിൽ നടക്കേണ്ടിയിരുന്ന യോഗം ശൈഖ് സബാഹ് അൽ അഹ്മദ് അസ്സബാഹിന്‍റെ നിര്യാണ പശ്ചാത്തലത്തിലാണ് പതിനാലാം തിയ്യതിയിലേക്കു മാറ്റിയത് . വിദേശി അനുപാതം കുറക്കാനുള്ള സുപ്രധാനമായ പത്തു വ്യവസ്ഥകൾ ഉൾപ്പെടുന്ന നിയമ നിർദേശം കഴിഞ്ഞ മാസം കുവൈത്ത് പാർലമെൻറിലെ മാനവവിഭവശേഷി അംഗീകരിച്ചിരുന്നു .

അടുത്ത അഞ്ച് വർഷത്തിനുളിൽ വിദേശികളുടെ എണ്ണം ഗണ്യമായി കുറക്കുക എന്നതാണ് ബില്ലിന്‍റെ ലക്ഷ്യം. രാജ്യത്തിന് പരമാവധി ആവശ്യമുള്ള വിദേശ തൊഴിലാളികളുടെ എണ്ണം, ഓരോ രാജ്യത്തുനിന്നുമുള്ള പ്രവാസികളുടെ പരമാവധി എണ്ണം എന്നിവ നിർണയിക്കാനുള്ള അധികാരം മന്ത്രിസഭക്കു നൽകുന്നതാണ് നിർദിഷ്ട നിയമം . നിയമം നടപ്പായാൽ ആറുമാസത്തിനുള്ളിൽ മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളണമെന്നും ജനസംഖ്യാക്രമീകരണ നിയമത്തിൽ വ്യവസ്ഥയുണ്ട്.