LiveTV

Live

Kuwait

അമീറിന്‍റെ വിയോഗത്തിൽ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സി. ബി ജോർജ് ദുഃഖം രേഖപ്പെടുത്തി

സ്വകാര്യ സന്ദർശനത്തിനിടെ കേരളത്തിലെത്തുമെന്നു റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം കേരള സന്ദർശനം റദ്ദാക്കി മടങ്ങുകയായിരുന്നു

അമീറിന്‍റെ  വിയോഗത്തിൽ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി  സി. ബി ജോർജ് ദുഃഖം രേഖപ്പെടുത്തി

അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ്അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ഇന്ത്യയുമായി ഉണ്ടായിരുന്നത് ഊഷ്മളമായ ബന്ധം. അമീർ ആയി സ്ഥാനമേറ്റ മാസങ്ങൾക്കുള്ളിൽ അദ്ദേഹം ഇന്ത്യ സന്ദർശിച്ചു 2006 ജൂൺ 14ന് അമീർ നടത്തിയ ഔദ്യോഗിക സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിൽ നിരവധി കരാറുകളിൽ ഒപ്പു വെച്ചിരുന്നു.

2017 ൽ ചികിത്സക്കും വിശ്രമത്തിനായി വീണ്ടും ഇന്ത്യയിൽ എത്തിയ അമീർ പത്തുദിവസം താമസിച്ചു. സ്വകാര്യ സന്ദർശനത്തിനിടെ കേരളത്തിലെത്തുമെന്നു റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം കേരള സന്ദർശനം റദ്ദാക്കി മടങ്ങുകയായിരുന്നു. ഇന്ത്യൻ ഭരണാധികാരികൾ കുവൈത്തിലെത്തിയപ്പോളെല്ലാം അമീറിന്‍റെ നേതൃത്വത്തിൽ ആദരവോടെ സ്വീകരിച്ചു. ഇന്ത്യക്കാരുടെ വിവിധ പ്രശ്നങ്ങളിൽ അനുഭാവപൂർവം നിലപാടെടുക്കാൻ ബന്ധപ്പെട്ടവർക്ക് ഈ ഘട്ടങ്ങളിൽ നിർദേശം നൽകി.

ഇന്ത്യയും കുവൈത്തും തമ്മിലുള്ളത് ചരിത്രപരമായ ബന്ധമാണെന്നും കുവൈത്തിന്‍റെ വികസനത്തിൽ ഇന്ത്യൻ തൊഴിലാളികൾ ശ്രദ്ധേയമായ പങ്കുവഹിക്കുന്നുണ്ടെന്നും വ്യക്തമാക്കിയ അമീർ ഇന്ത്യ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ അനുഭാവപൂർവം പഠിച്ച് നടപടിയെടുക്കാമെന്ന ഉറപ്പും നൽകിയിരുന്നു.

അമീറിന്‍റെ വിയോഗത്തിൽ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സി. ബി ജോർജ് ദുഃഖം രേഖപ്പെടുത്തി ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് അമീര്‍ വഹിച്ച പങ്ക് വളരെ വലുതാണെന്നും. അമീറിന്‍റെ മഹത്വത്തെ ഇന്ത്യന്‍ ജനത സ്‌നേപൂര്‍വം സ്മരിക്കുമെന്നും അംബാസഡർ അനുശോചന സന്ദേശത്തിൽ അറിയിച്ചു