LiveTV

Live

Kuwait

കുവൈത്തില്‍ സർക്കാർ വകുപ്പുകളിലുള്ള‌ വിദേശ ജീവനക്കാരെ ചാർട്ടർ വിമാനത്തിൽ കൊണ്ടുവരാം

കുവൈത്തിലേക്ക് നേരിട്ട് വിമാനസർവീസ് ഇല്ലാത്ത 34 രാജ്യങ്ങളിൽനിന്ന് നേരിട്ട് ജീവനക്കാരെ എത്തിക്കുന്നതിനാണ് അനുമതി

കുവൈത്തില്‍ സർക്കാർ വകുപ്പുകളിലുള്ള‌ വിദേശ ജീവനക്കാരെ ചാർട്ടർ വിമാനത്തിൽ കൊണ്ടുവരാം

കുവൈത്തിലെ സർക്കാർ വകുപ്പുകൾക്ക് തങ്ങളുടെ വിദേശ ജീവനക്കാരെ ചാർട്ടർ വിമാനത്തിൽ കൊണ്ടുവരാം. മുൻഗണന വിഭാഗത്തിലുള്ള പത്ത് തൊഴിലുകളിലെ ജീവനക്കാരെയാണ് ചാർേട്ടഡ് വിമാനത്തിൽ കൊണ്ടുവരാൻ അനുവദിക്കുക.

ആഭ്യന്തര മന്ത്രി അനസ് അൽ സ്വാലിഹിന്റെ അധ്യക്ഷതയിലുള്ള കോവിഡ് എമർജൻസി കമ്മിറ്റി ആണ് ചാർട്ടേർഡ് വിമാനങ്ങളിൽ പ്രവാസികളെ കൊണ്ട് വരുന്നതിന് അനുമതി നൽകിയത്. കുവൈത്തിലേക്ക് നേരിട്ട് വിമാനസർവീസ് ഇല്ലാത്ത 34 രാജ്യങ്ങളിൽനിന്ന് നേരിട്ട് ജീവനക്കാരെ എത്തിക്കുന്നതിനാണ് അനുമതി.

നിലവിൽ ഇന്ത്യ ഉൾപ്പെടെ വിലക്കുള്ള പല രാജ്യങ്ങളിലേക്കും കുവൈത്തിൽ നിന്ന് ചാർട്ടേർഡ് സർവീസുകൾ ഉണ്ട്. ഈ വിമാനങ്ങളിൽ സർക്കാർ ജീവനക്കാരെ തിരികെ കൊണ്ട് വരാൻ സർക്കാർ ഏജൻസികൾക്ക് സാധിക്കും. അടിയന്തരമായി തിരിച്ചെത്തിക്കേണ്ട വിദേശ ജീവനക്കാരുടെ പേര് തസ്തിക എന്നിവ സഹിതം കമ്മിറ്റിയിൽ അപേക്ഷ നൽകാം മന്ത്രിസഭ ഉപസമിതി പട്ടിക പരിശോധിച്ച് ശേഷമാണ് യാത്ര അനുമതി നൽകുക.

ഡി.ജി.സി.എയുടെ അനുമതിയും ലഭിക്കേണ്ടതുണ്ട്. മന്തിസഭ നിർണയിച്ച മുൻഗണനാപട്ടികയിൽ ഉൾപ്പെട്ട പത്തുവിഭാഗം ജീവനക്കാരെ മാത്രമാണ് ഇത്തരത്തിൽ തിരിച്ചെത്തിക്കാനാകുക. കുവൈത്തിൽ എത്തിക്കുന്ന ജീവനക്കാരെ ഇന്സ്ടിട്യൂഷണൽ ക്വാറന്റൈനിൽ പാർപ്പിക്കാമെന്നും കമ്മിറ്റി വ്യക്തമാക്കി