LiveTV

Live

Kuwait

ഫലസ്ത്വീൻ നിലപാടില്‍ മാറ്റമില്ലെന്ന് യു.എന്നില്‍ കുവെെത്ത്

യു.എൻ ജനറൽ അസംബ്ലിയില്‍ കുവൈത്ത് അമീറിന്റെ പ്രതിനിധീകരിച്ചു സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്

ഫലസ്ത്വീൻ നിലപാടില്‍ മാറ്റമില്ലെന്ന് യു.എന്നില്‍ കുവെെത്ത്

ഫലസ്ത്വീൻ വിഷയത്തിൽ പ്രഖ്യാപിത നിലപാടിൽ മാറ്റമില്ലെന്ന് കുവൈത്ത്. ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ നേടുന്നതിനുള്ള തിരഞ്ഞെടുപ്പിനെ പിന്തുണയ്ക്കുക എന്നതാണ് കുവൈത്തിന്റെ ഉറച്ച നിലപാടെന്നും പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് ഹമദ് അൽ സബാഹ് വ്യക്തമാക്കി. യു.എൻ ജനറൽ അസംബ്ലിയുടെ വിർച്വൽ സെഷനിൽ കുവൈത്ത് അമീറിനെ പ്രതിനിധീകരിച്ചു സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

അറബ്സമാധാന പദ്ധതിയുടെ അടിസ്‌ഥാനത്തിൽ വിഷയത്തിൽ ശാശ്വത സമാധാനവും പരിഹാരവും ഉണ്ടാക്കുന്നതിനായുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്നാണ് കുവൈത്ത് ആഗ്രഹിക്കുന്നത്. ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനും, 1967 നു മുമ്പുള്ള അതിർത്തി നിലനിർത്തി, കിഴക്കൻ ജറുസലേം തലസ്ഥാനമായുള്ള സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം പുനഃസ്ഥാപിക്കണമെന്നും കുവെെത്ത് ആവശ്യപ്പെട്ടു. ഇതിനു വേണ്ടിയുള്ള എല്ലാ പരിശ്രമങ്ങൾക്കും കുവൈത്തിന്റെ പിന്തുണ ഉറപ്പുനൽകുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു