LiveTV

Live

Kuwait

'ഫലസ്തീന്‍ വിഷയത്തിൽ പ്രഖ്യാപിത നിലപാടിൽ മാറ്റമില്ല' കുവൈത്ത്

ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ വീഡിയോ കോൺഫറൻസ് വഴിയാണ് കുവൈത്ത് പ്രധാനമന്ത്രി പങ്കെടുത്തത്

'ഫലസ്തീന്‍ വിഷയത്തിൽ പ്രഖ്യാപിത നിലപാടിൽ മാറ്റമില്ല' കുവൈത്ത്

ഫലസ്തീന്‍ വിഷയത്തിൽ പ്രഖ്യാപിത നിലപാടിൽ മാറ്റമില്ലെന്ന് കുവൈത്ത്. ന്യായമായ അവകാശങ്ങൾ നേടുന്നതിനുള്ള ഫലസ്തീന്‍ ജനതയുടെ ശ്രമങ്ങളെ പിന്തുണക്കുക എന്നതാണ് കുവൈത്തിന്റെ ഉറച്ച നിലപാടെന്നു പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് ഹമദ് അൽ സബാഹ് വ്യക്തമാക്കി.

യു.എൻ പൊതുസഭയുടെ എഴുപത്തിയഞ്ചാം സെഷനിൽ കുവൈത്ത് അമീറിനെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് ഹമദ് അസ്സ്വബാഹ്. അറബ് സമാധാന പദ്ധതിയുടെ അടിസ്‌ഥാനത്തിൽ വിഷയത്തിൽ ശാശ്വതസമാധാനവും പരിഹാരവും ഉണ്ടാക്കുന്നതിനായുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്നാണ് കുവൈത്ത് ആഗ്രഹിക്കുന്നത്. ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനും, 1967ന് മുമ്പുള്ള അതിർത്തി നിലനിർത്തി കിഴക്കൻ ജെറുസലേം തലസ്ഥാനമായുള്ള സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം പുനസ്ഥാപിക്കുന്നതിനും വേണ്ടിയുള്ള എല്ലാ പരിശ്രമങ്ങൾക്കും കുവൈത്തിന്റെ പിന്തുണ ഉറപ്പുനൽകുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. യമനിൽ രാഷ്ട്രീയ പരിഹാരം സാധ്യമാക്കുന്നതിന് യു.എൻ ദൂതൻ മാർട്ടിൻ ഗ്രിഫിത് മുന്നോട്ട് വെച്ച നിർദേശങ്ങൾ എല്ലാ പാർട്ടികളും അംഗീകരിക്കണമെന്നും ശൈഖ സബാഹ് ഖാലിദ് അഭ്യർത്ഥിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ വീഡിയോ കോൺഫറൻസ് വഴിയാണ് കുവൈത്ത് പ്രധാനമന്ത്രി പങ്കെടുത്തത്.