LiveTV

Live

Kuwait

യു.എസ് പ്രസിഡന്റിന്റെ ലീജിയൻ പുരസ്കാരം കുവൈത്ത് അമീറിന് സമ്മാനിച്ചു

മറ്റു രാഷ്ട്ര തലവന്മാർക്ക് അമേരിക്ക നൽകുന്ന അപൂർവ ബഹുമതിയാണ് 'ദി ലീജിയൻ ഓഫ് മെറിറ്റ്, ചീഫ് കമാൻഡർ ഡിഗ്രി

യു.എസ് പ്രസിഡന്റിന്റെ ലീജിയൻ പുരസ്കാരം കുവൈത്ത് അമീറിന് സമ്മാനിച്ചു

അമേരിക്കൻ പ്രസിഡന്റിന്റെ ലീജിയൻ ഓഫ് മെറിറ്റ് പുരസ്കാരം കുവൈത്ത് അമീറിനു സമ്മാനിച്ചു. ആഗോളതലത്തിൽ അമീർ നടത്തിയ നയതന്ത്ര പരിശ്രമങ്ങളും അമേരിക്കയുമായുള്ള ചരിത്രപരമായ ബന്ധം മെച്ചപ്പെടുത്തുന്നതിൽ നൽകിയ സംഭാവനകളും മുൻ നിർത്തിയാണ് ബഹുമതി എന്ന് പ്രസിഡന്റ്‌ ഡോണാൾഡ്‌ ട്രമ്പ്‌ പറഞ്ഞു.

മറ്റു രാഷ്ട്ര തലവന്മാർക്ക് അമേരിക്ക നൽകുന്ന അപൂർവ ബഹുമതിയാണ് 'ദി ലീജിയൻ ഓഫ് മെറിറ്റ്, ചീഫ് കമാൻഡർ ഡിഗ്രി. അമേരിക്കയുടെ ഉറ്റസുഹൃത്തും പങ്കാളിയുമാണ് കുവൈത്ത് അമീറെന്ന് ബഹുമതി പ്രഖ്യാപിച്ചു കൊണ്ട് വൈറ്റ് ഹൗസ് അറിയിച്ചു.

ഭീകരവാദത്തിന് എതിരായ പോരാട്ടത്തിൽ കുവൈത്ത് നൽകിയ പിന്തുണ വിലമതിക്കാത്തതാണ്. അമീറിെൻറ നേതൃത്വത്തിൽ 40 വർഷമായി തുടരുന്ന നയതന്ത്ര വൈദഗ്ധ്യം പശ്ചിമേഷ്യയിലെ സങ്കീർണമായ പല പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ നിർണായകമായതായും വൈറ്റ് ഹൌസ് വാർത്താകുറിപ്പിൽ അറിയിച്ചു.

അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന അമീറിന് പകരമായി മകനും മുൻ ഉപപ്രധാനമന്ത്രിയുമായ ശൈഖ് നാസർ സബാഹ് അൽ അഹ്മദ് അസ്സബാഹ് അമേരിക്കൻ പ്രസിഡണണ്ടിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. അമീറിൻറെ ബഹുമതി നേട്ടത്തിൽ ഡെപ്യൂട്ടി അമീർ ശൈഖ് നവാഫ് അൽഅഹമ്മദ് അസ്സ്വബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് തുടങ്ങിയവർ അഭിനന്ദനം അറിയിച്ചു.