LiveTV

Live

Kuwait

ബാങ്കിങ് മേഖലയില്‍ സ്വദേശിവത്ക്കരണം ഊര്‍ജിതമാക്കി കുവെെത്ത്

ബാങ്കിങ് മേഖലയിലെ പുതിയ അവസരങ്ങൾ കുവൈത്തികൾക്കായി പരിമിതപ്പെടുത്തണം.

ബാങ്കിങ് മേഖലയില്‍ സ്വദേശിവത്ക്കരണം ഊര്‍ജിതമാക്കി കുവെെത്ത്

കുവൈത്തിൽ ബാങ്കുകളിലെ സ്വദേശിവൽക്കരണം ഊർജിതമാക്കാൻ സെൻട്രൽ ബാങ്ക് നിർദേശം. കുവൈത്തി യുവാക്കളെ നിയമിക്കാനാവശ്യമായ തസ്തികകൾ സൃഷ്ടിക്കണമെന്നും, ബാങ്കിങ് മേഖലയിലെ പുതിയ അവസരങ്ങൾ കുവൈത്തികൾക്കായി പരിമിതപ്പെടുത്തണമെന്നുമാണ് സെൻട്രൽ ബാങ്ക് ലോക്കൽ ബാങ്കുകൾക്ക് നൽകിയ നിർദേശം.

വിവിധ ബാങ്കുകളിലെ എച്ച്.ആർ വിഭാഗം മേധാവികളുടെ യോഗത്തിലാണ് സെൻട്രൽ ബാങ്ക് സ്വദേശിവൽക്കരണം ശക്തമാക്കണമെന്ന നിർദേശം നൽകിയത്. ഉന്നത തസ്തികകളിൽ കുവൈത്ത് പൗരന്മാരുടെ സാന്നിധ്യം വർധിപ്പിക്കാനുള്ള ശ്രമം നടത്തണമെന്നും, സ്വദേശി ഉദ്യോഗാർത്ഥികളെ ആകർഷിക്കുന്ന വിധം വേതനവും അവധിയും മറ്റ് ആനുകൂല്യങ്ങളും ക്രമീകരിക്കണമെന്നും എച്ച്.ആർ മേധാവികളോട് സെൻട്രൽ ബാങ്ക് ആവശ്യപ്പെട്ടു.

ബാങ്കിങ് മേഖലയിലെ പുതിയ അവസരങ്ങൾ കുവൈത്തികൾക്കായി പരിമിതപ്പെടുത്തണം. ബാങ്കുകളിലെ സ്വദേശിവത്കരണം വർധിപ്പിക്കാനുള്ള നടപടികളുടെ മേൽനോട്ടം സെൻട്രൽ ബാങ്കിനായിരിക്കും. ഇതുവരെയുള്ള നിയമന ശതമാനവും വരും വർഷങ്ങളിലെ സ്വദേശിവത്കരണ പദ്ധതികളും ബാങ്കുകൾ സെൻട്രൽ ബാങ്കിനെ ബോധ്യപ്പെടുത്തണം.

വിദഗ്ധ തൊഴിലാളികളെ കിട്ടാത്ത മേഖലകളിൽ പരിശീലന പദ്ധതികൾ ആവിഷ്കരിക്കണമെന്നും സെൻട്രൽ ബാങ്ക് നിർദേശിച്ചു. കുവൈത്തിലെ തദ്ദേശീയ ബാങ്കുകളിൽ തൊഴിലെടുക്കുന്ന മലയാളികൾ അടക്കമുള്ള വിദേശികൾക്ക് തിരിച്ചടിയാണ് സെൻട്രൽ ബാങ്ക് നിർദ്ദേശം.