LiveTV

Live

Kuwait

കുവൈത്തിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടി കർശനമാക്കി

കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാത്തവരെ കണ്ടെത്താൻ പ്രത്യേകസമിതി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട് .

കുവൈത്തിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടി കർശനമാക്കി

കുവൈത്തിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടി കർശനമാക്കി. രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ച പശ്ചാത്തലത്തിലാണ് ആരോഗ്യ മാർഗനിർദേശങ്ങൾ കർശനമാക്കിയത്. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാത്തവരെ കണ്ടെത്താൻ പ്രത്യേകസമിതി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ നടപടികൾ നടപ്പാക്കുന്നതിനായി മന്ത്രിസഭ നിയോഗിച്ച പ്രത്യേക കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിശോധന.

രാജ്യത്തെ ഷോപ്പിങ് മാളുകളും വാണിജ്യ സമുച്ചയങ്ങളിലും സംഘം മിന്നൽ പരിശോധനകൾ നടത്തിവരുന്നുണ്ട്. തൊഴിലാളികളും ഉപഭോക്താക്കളും മാസ്ക്കും കയ്യുറയും ധരിക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം ജീവനക്കാരും ഉപഭോക്താക്കളും അവഗണിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ അധികൃതർ ശക്തമായ മുന്നറിയിപ്പ് നൽകിയത്.

Watch video story