LiveTV

Live

Kuwait

കോവിഡ് പ്രതിസന്ധിയില്‍ ബജറ്റ് തിരുത്തിയെഴുതി കുവെെത്ത്

കോവിഡ് പ്രതിസന്ധി കാരണവും കണക്കുകൾ താളം തെറ്റിയതിനെ തുടർന്നുമാണ് ബജറ്റ് തിരുത്തിയെഴുതാൻ സർക്കാർ നിർബന്ധിതരായത്

കോവിഡ് പ്രതിസന്ധിയില്‍ ബജറ്റ് തിരുത്തിയെഴുതി കുവെെത്ത്

കോവിഡ് മൂലം ബജറ്റിൽ തിരുത്തൽ വരുത്തി കുവൈത്ത് സർക്കാർ. 1400 കോടി ദീനാർ കമ്മിയുമായി പുതുക്കിയ ബജറ്റിനു പാർലമെൻറ് അംഗീകാരം നൽകി. നേരത്തെ കണക്കുകൂട്ടിയതിനേക്കാൾ 52 ശതമാനം അധികമാണ് പുതുക്കിയ ബജറ്റിലെ കമ്മി.

കോവിഡ് പ്രതിസന്ധി കാരണവും കണക്കുകൾ താളം തെറ്റിയതിനെ തുടർന്നുമാണ് ബജറ്റ് തിരുത്തിയെഴുതാൻ സർക്കാർ നിർബന്ധിതരായത്. 14.8 ശതകോടി ദീനാർ വരുമാനവും 22.5 ശതകോടി ദീനാർ ചെലവും 9.2 ശതകോടി ദീനാർ കമ്മിയും കണക്കാക്കിയിരുന്ന ബജറ്റാണ് തിരുത്തിയത്.

പുതിയ ബജറ്റിൽ 1400 ശതകോടി ദിനാറാണ് കമ്മി. നേരത്തെ കണക്കുകൂട്ടിയതിനേക്കാൾ 52 ശതമാനം അധികമാണിത്. മുഖ്യ വരുമാനമായ പെട്രോളിയം ബാരലിന് 55 ഡോളർ വില കണക്കാക്കിയാണ് ബജറ്റ് തയാറാക്കിയത്. എണ്ണ വില കൂപ്പുകുത്തിയതാണ് കണക്കുകൂട്ടലുകൾ തെറ്റിച്ചത്.

രാജ്യം ലിക്വിഡിറ്റി ക്ഷാമവും നേരിടുന്നുണ്ട്. നവംബറിൽ ശമ്പളം നൽകാൻ കടമെടുക്കേണ്ടി വരുമെന്ന് ധനമന്ത്രി ബർറാക് അൽ ഷിത്താൻ നേരത്തെ പറഞ്ഞിരുന്നു. പൊതുചെലവുകൾ വെട്ടിക്കുറച്ച് ബജറ്റ് കമ്മി കുറച്ചുകൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് സർക്കാർ