LiveTV

Live

Kuwait

വിമാനത്താവളത്തിലെ റാന്‍ഡം പരിശോധന; കുവൈത്തില്‍ യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

നോ കോവിഡ് സർട്ടിഫിക്കറ്റുമായി വിദേശത്തു നിന്നെത്തിയ യാത്രക്കാർക്കാണ് കുവൈത്ത് വിമാനത്താവളത്തിലെ പരിശോധനയിൽ വൈറസ് ബാധ കണ്ടെത്തിയത്.

വിമാനത്താവളത്തിലെ റാന്‍ഡം പരിശോധന; കുവൈത്തില്‍ യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

കുവൈത്ത് വിമാനത്താവളത്തിൽ നടന്ന റാൻഡം പരിശോധനയിൽ ഏതാനും യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. നോ കോവിഡ് സർട്ടിഫിക്കറ്റുമായി വിദേശത്തു നിന്നെത്തിയ യാത്രക്കാർക്കാണ് കുവൈത്ത് വിമാനത്താവളത്തിലെ പരിശോധനയിൽ വൈറസ് ബാധ കണ്ടെത്തിയത്.

കുവൈത്ത് വിമാനത്താവളത്തിൽ എത്തുന്ന ഓരോ വിമാനത്തിലെയും പത്ത് ശതമാനം യാത്രക്കാരെ റാൻഡം അടിസ്ഥാനത്തിൽ പി.സി.ആർ ടെസ്റ്റിന് വിധേയമാക്കാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഏതാനും യാത്രക്കാരുടെ ഫലം പോസിറ്റീവ് ആയത്. യാത്രക്കാർ ഹാജരാക്കിയ നോ കോവിഡ് സർട്ടിഫിക്കറ്റിൻെറ വിശ്വാസ്യത തകർക്കുന്നതാണ് ഈ റിപ്പോർട്ട്. പി.സി.ആർ സർട്ടിഫിക്കറ്റിൽ തട്ടിപ്പ് നടത്തിയത് കൊണ്ടാണോ റാൻഡം പരിശോധനയിൽ കോവിഡ് കണ്ടെത്തിയതെന്നു വ്യക്തമല്ല.

കോവിഡ് സ്ഥിരീകരിച്ച യാത്രക്കാരുടെ വിവരങ്ങൾ അധികൃതർ വിശകലനം ചെയ്യുന്നുണ്ട്. ഇവർ ഏതു രാജ്യക്കാരാണെന്നു വെളിപ്പെടുത്തിയിട്ടില്ല. ഓഗസ്റ്റ് ഒന്ന് മുതലാണ് കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വാണിജ്യ സർവീസുകൾ പുനരാരംഭിച്ചത്. ഇന്ത്യ ഉൾപ്പെടെ 32 രാജ്യങ്ങളിൽ നിന്നു നേരിട്ടുള്ള യാത്രകകർക്കു കുവൈത്തിലേക്ക് പ്രവേശിക്കാൻ ഇനിയും അനുമതി ലഭിച്ചിട്ടില്ല.