LiveTV

Live

Kuwait

കുവൈത്ത് 32 ലക്ഷം ഡോസ് കോവിഡ് വാക്സിൻ ഇറക്കുമതി ചെയ്യുന്നു !

മൂന്ന് അന്താരാഷ്ട്ര കമ്പനികൾക്ക് കുവൈത്ത് ആരോഗ്യമന്ത്രാലയം അംഗീകാരം നൽകി

കുവൈത്ത് 32 ലക്ഷം ഡോസ് കോവിഡ് വാക്സിൻ ഇറക്കുമതി ചെയ്യുന്നു !

കോവിഡ് പ്രതിരോധ വാക്സിൻ ഇറക്കുമതി ചെയ്യാൻ കുവൈത്ത് ആരോഗ്യമന്ത്രാലയം മുന്നൊരുക്കം തുടങ്ങി. രാജ്യത്തെ മൊത്തം ജനങ്ങൾക്കുമായി 32 ലക്ഷം ഡോസ് വാക്സിൻ ഇറക്കുമതി ചെയ്യാനാണ് പദ്ധതി. ഇതിന് മുന്നോടിയായി വാക്സിൻ പരീക്ഷണരംഗത്തുള്ള മൂന്ന് അന്താരാഷ്ട്ര കമ്പനികൾക്ക് കുവൈത്ത് ആരോഗ്യമന്ത്രാലയം അംഗീകാരം നൽകി.

കോവിഡ് വാക്സിൻ പരീക്ഷണത്തിൽ വിജയിച്ചുവെന്ന് അവകാശപ്പെട്ട് നിരവധി അന്താരാഷ്ട്ര കമ്പനികൾ ഇതിനോടകം രംഗത്തുവന്നിട്ടുണ്ട്. ഇത്തരം അവകാശവാദങ്ങളെ വിശദമായി വിലയിരുത്തിയ ശേഷമാണ് മൂന്ന് കമ്പനികൾക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയത്.

അതേസമയം വാക്സിൻ വിതരണത്തിന് ഇവരുമായി കരാറിൽ എത്തിയിട്ടില്ല. ലോകാരോഗ്യസംഘടനയുടെയും ബന്ധപ്പെട്ട സംഘടനകളുടെയും അംഗീകാരം ലഭിക്കുന്ന ഉടൻ രാജ്യത്തെ വാക്സിൻ വിതരണ നടപടികൾ ആരംഭിക്കാനാണ് ആരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിനായി 32 ലക്ഷം ഡോസ് വാക്സിൻ ഇറക്കുമതി ചെയ്യേണ്ടിവരും. ഒരാൾക്ക് രണ്ട് ഡോസ് എന്ന തോതിൽ 16 ലക്ഷം പേർക്ക് വാക്സിൻ നൽകുമെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ ദിനപത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.