LiveTV

Live

Kuwait

വിദേശികളായ സര്‍ക്കാര്‍ ജീവനക്കാരെ തിരിച്ചെത്തിക്കാൻ നീക്കങ്ങള്‍ ആരംഭിച്ച് കുവൈത്ത് ഗവണ്മെന്റ്

സാമൂഹ്യക്ഷേമ സാമ്പത്തികാസൂത്രണകാര്യ മന്ത്രി മറിയം അൽ അഖീലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് വിദേശികളായ സർക്കാർ ജീവനക്കാരുടെ തിരിച്ചുവരവ് സാധ്യമാക്കുന്നതിനായി നിയോഗിക്കപ്പെട്ടത്

വിദേശികളായ സര്‍ക്കാര്‍ ജീവനക്കാരെ തിരിച്ചെത്തിക്കാൻ നീക്കങ്ങള്‍ ആരംഭിച്ച് കുവൈത്ത് ഗവണ്മെന്റ്

അവധിക്കു നാട്ടിൽ പോയി കുടുങ്ങിയ വിദേശികളായ സർക്കാർ ജീവനക്കാരെ തിരിച്ചെത്തിക്കാൻ കുവൈത്ത് ഗവണ്മെന്റ് നീക്കമാരംഭിച്ചു. ഇതിനു വേണ്ടിയുള്ള നടപടികൾ ആരംഭിക്കാൻ സാമൂഹ്യക്ഷേമ മന്ത്രിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കു സർക്കാർ നിർദേശം നൽകി.

സാമൂഹ്യക്ഷേമ സാമ്പത്തികാസൂത്രണകാര്യ മന്ത്രി മറിയം അൽ അഖീലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് വിദേശികളായ സർക്കാർ ജീവനക്കാരുടെ തിരിച്ചുവരവ് സാധ്യമാക്കുന്നതിനായി നിയോഗിക്കപ്പെട്ടത്. കോവിഡ് മൂലം വിദേശരാജ്യങ്ങളിൽ കുടുങ്ങിയ കുവൈത്ത് പൗരന്മാരെ തിരികെ എത്തിച്ചത് പോലെ അടിയന്തിരമായി സേവനം ആവശ്യമുള്ള വിദേശ ജീവനക്കാരെയും രാജ്യത്തു തിരിച്ചെത്തിക്കാനാണ് നീക്കം. പ്രവേശന വിലക്ക് നിലവിലുള്ള രാജ്യങ്ങളിൽ ഉൾപ്പെടെ കുടുങ്ങിയ പ്രവാസി ജീവനക്കാരെ മുന്‍ഗണനാടിസ്ഥാനത്തിൽ തിരികെ എത്തിക്കാനാണ് കമ്മിറ്റി ഉദ്യേശിക്കുന്നത്. വിവിധ മന്ത്രാലയങ്ങളോടും വകുപ്പുകളോടും നാട്ടിൽ കുടുങ്ങിയ ജീവനക്കാരുടെ മുന്‍ഗണനാടിസ്ഥാനത്തിലുള്ള പട്ടിക തയ്യാറാക്കാൻ മന്ത്രി നിർദേശം നൽകി . ആരോഗ്യമന്ത്രാലയത്തിലെ ഡോക്റ്റർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെയായിരിക്കും ആദ്യം തിരിക്കവേ എത്തിക്കുക . ഇതിനായി പ്രത്യേക രെജിസ്ട്രേഷൻ സംവിധാനം ഒരുക്കാനുള്ള സാധ്യതയും സമിതി പരിശോധിച്ചു വരികയാണെന്നാണ് റിപ്പോർട്ടുകൾ.