LiveTV

Live

Kuwait

കുവൈത്തിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ട് വരുന്നതിനുള്ള വിലക്ക് തുടരും

കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് കോവിഡ് റിസ്ക് കൂടിയ രാജ്യങ്ങളുടെ പട്ടിക തൽക്കാലം മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചത്

കുവൈത്തിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ട് വരുന്നതിനുള്ള വിലക്ക് തുടരും

കുവൈത്തിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ട് വരുന്നതിനുള്ള വിലക്ക് തുടരും. വിലക്കുള്ള 32 രാജ്യങ്ങളുടെ പട്ടികയിൽ തൽക്കാലം മാറ്റം വരുത്തേണ്ടതില്ലെന്നാണ് കുവൈത്തിന്‍റെ തീരുമാനം.

കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് കോവിഡ് റിസ്ക് കൂടിയ രാജ്യങ്ങളുടെ പട്ടിക തൽക്കാലം മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചത്. 32 രാജ്യങ്ങൾ ആണ് പട്ടികയിൽ ഉള്ളത്. ഇവിടെ നിന്ന് നേരിട്ട് കുവൈത്തിലേക്ക് വരുന്നതിനാണ് വിലക്കുള്ളത്. അതെ സമയം വിലക്കില്ലാത്ത മറ്റൊരു രാജ്യത്ത് പതിനാലു ദിവസം താമസിച്ച ശേഷം കുവൈത്തിലേക്ക് വരുന്നതിനു തടസമില്ല. നാട്ടിൽ കുടുങ്ങിയ പ്രവാസികളിൽ ചിലർ ദുബൈ വഴി കുവൈത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കൂടുതൽ പേർ ഈ മാർഗം തെരഞ്ഞെടുത്ത് തുടങ്ങിയിട്ടുണ്ട്. പതിനാലു ദിവസം താമസിച്ച ശേഷം നോ കോവിഡ് സർട്ടിഫിക്കറ്റുമായി ഇവർക്ക് കുവൈത്തിലേക്ക് പ്രവേശിക്കാം. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പെടെ ഏഴുരാജ്യങ്ങളിൽ നിന്നു നേരിട്ട് വരുന്നവർക്കായിരുന്നു കുവൈത്ത് ആദ്യം വിലക്ക് ഏർപ്പെടുത്തിയത്. പിന്നീട് പിന്നീട് രണ്ടു തവണയായി 23 രാജ്യങ്ങളെ കൂടി ഈ പട്ടികയിലേക്ക് ചേർക്കുകയായിരുന്നു.