LiveTV

Live

Kuwait

വന്ദേഭാരത് മിഷൻ ആറാംഘട്ടം; കുവൈത്തിൽ നിന്ന് പത്ത് എയര്‍ ഇന്ത്യ സർവീസുകൾ

കോഴിക്കോട്, ട്രിച്ചി എന്നിവിടങ്ങളിലേക്ക് നാലു വീതവും ചെന്നൈയിലേക്ക് രണ്ടും വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

വന്ദേഭാരത് മിഷൻ ആറാംഘട്ടം; കുവൈത്തിൽ നിന്ന് പത്ത് എയര്‍ ഇന്ത്യ സർവീസുകൾ

വന്ദേഭാരത് മിഷൻ ആറാംഘട്ടത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് കുവൈത്തിൽ നിന്ന് പത്തു സർവീസുകൾ നടത്തും. കോഴിക്കോട്, ട്രിച്ചി എന്നിവിടങ്ങളിലേക്ക് നാലു വീതവും ചെന്നൈയിലേക്ക് രണ്ടും വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

സെപ്റ്റംബർ 9, 15, 22 29 തിയ്യതികളിലാണ് കുവൈത്തിൽ നിന്നും കോഴിക്കോട്ടേക്ക് എയർ ഇന്ത്യ എക്സപസ്സ് വിമാനം ഉള്ളത്. കുവൈത്തിൽ നിന്നും കാലത്ത് 10:30 പുറപ്പെടുന്ന വിമാനം വൈകീട്ട് 5:55 നു കോഴിക്കോട്ടെത്തും. 92 ദിനാർ ആണ് ടിക്കറ്റ് ഫെയർ. സെപ്റ്റംബർ 4 , 12 , 20 25 തിയ്യതികളിലാണ് ട്രിച്ചി സർവീസ് ചെന്നെയിലേക്കുള്ള വിമാനങ്ങൾ സെപ്റ്റംബർ 5, 21 തിയ്യതികളിലാണ് ക്രമീകരിച്ചിരിക്കുന്നത്‌.

വന്ദേഭാരത മിഷൻ ആറാം ഘട്ടത്തിൽ കുവൈത്തിൽ നിന്നു ആകെ 80 സർവീസുകളാണ് ഉള്ളത്. ഇതിൽ പകുതി കേരളത്തിലേക്കാണ്. എയർ ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട്ടേക്കുള്ള നാല് സർവീസുകൾക്ക് പുറമെ ഇൻഡിഗോ. എയർലൈൻസ് കോഴിക്കോട് കൊച്ചി കണ്ണൂർ തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 36 സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.